Thursday, November 15, 2018

Monday, October 29, 2018

അശോകചക്രവര്‍ത്തിയും ശ്രീബുദ്ധനും (Emperor Asoka & Sri Buddha)

അശോകചക്രവര്‍ത്തി (Emperor Asoka)


മെഹ്‌റൗളിയിലെ ഇരുമ്പു തൂണ്‍.(Iron pillar at Mehrauli)


സാഞ്ചിയിലെ സ്തൂപവും മെഹ്‌റൗളിയിലെ ഇരുമ്പു തൂണും (Sanchi Stupa & Iron pillar at Mehrauli)

Friday, October 26, 2018

ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് (The first election in India)

The election process in India


കേരളത്തിലെ കലാരൂപങ്ങള്‍ (Art forms of Kerala)


ലണ്ടന്‍ ടവര്‍ (The Tower of London)

യൂറോപ്പിലെ ഗോഥിക് വാസ്തുവിദ്യാശൈലിയുള്ള 10 പള്ളികള്‍ (Gothic Architecture Europe - 10 cathedrals)

Wednesday, September 19, 2018

വിദൂരസംവേദനം (Remote sensing technology)


ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍മാര്‍ (Scientist of india)




സി.വി. രാമന്‍ (ചന്ദ്രശേഖര വെങ്കിട്ടരാമന്‍)
  • 1888 നവംബര്‍ 7 -ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജനിച്ചു.
  • 1828 ല്‍ ഇദ്ദേഹം രാമന്‍ ഇഫക്റ്റ് ക~െത്തിയതിന്റെ സ്മരണയ്ക്കായി എല്ലാ ഫെബ്രുവരി 28 ഉം ഇന്ത്യയില്‍ ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു.
  • രാമന്‍ പ്രതിഭാസത്തിനു കാരണമായ രാമന്‍ വിസരണം (Raman scattering) വിശദീകരിച്ചതിന് 1930 -ല്‍ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
  • 1954 -ല്‍ ഇദ്ദേഹത്തിന് രാഷ്ട്രം ഭാരതരത്‌നം സമ്മാനിച്ചു.
  • 1957 -ല്‍ ലെനിന്‍പീസ് പ്രൈസും അമേരിക്കയുടെ ഫ്രാങ്ക്‌ളിന്‍ മെഡലും ലഭിച്ചു.
  • സ്വതന്ത്ര ഇന്ത്യയില്‍ 'നാഷണല്‍ പ്രൊഫസര്‍ ഓഫ് ഇന്ത്യ' എന്ന പദവി ലഭിച്ച ആദ്യവ്യക്തിയാണ് സി.വി. രാമന്‍. 
  • ഇദ്ദേഹം സ്ഥാപിച്ച ശാസ്ത്രസംഘടനയാണ് ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ്.

ഹോമി ജെ. ഭാഭ
  • 1909 ഒക്‌ടോബര്‍ 30 തിന് മുംബൈയില്‍ ജനിച്ചു.
  • ആണവ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.
  • ഭാരതീയ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു.
  • ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ~മെന്റല്‍ റിസര്‍ച്ച്. ട്രോംബെ അറ്റോമിക് എനര്‍ജി എസ്റ്റാബ്ലിഷ്‌മെന്റ്(ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ -  BARC) എന്നിവയുടെ സ്ഥാപകന്‍.
  • ചിത്രകാരനായ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.
  • ആല്‍പ്‌സിലെ മോബ്ലോ കൊടുമുടിയില്‍ വിമാനം തകര്‍ന്നു
  • വീണു~ായ അപകടത്തിലാണ് ഹോമി.ജെ. ഭാഭ അന്തരിച്ചത്.

എ.പി.ജെ. അബ്ദുല്‍ കലാം
  • 1931 ഒക്‌ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ചു.
  • അവുല്‍ പക്കീര്‍ ജൈനൂ ലാബ്ദീന്‍ അബ്ദുല്‍ കലാം എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണ നാമം.
  • ലോക പ്രശസ്ത മിസൈല്‍ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. 
  • ഇന്ത്യന്‍ മിസൈലുകളുടെ പിതാവ്, മിസൈല്‍ മനുഷ്യന്‍ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്നു.
  • 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ പ്രസിഡന്റായിരുന്നു.
  • 1997 -ല്‍ ഭാരതരത്‌നം നല്‍കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.
  • ഡോ. കലാമിന്റെ പ്രശസ്തമായ ആത്മകഥയാണ് അഗ്നിച്ചിറകുകള്‍ (Wings of fire). ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ്, തമിഴ് കവിതകളുടെ പരിഭാഷയായ 'മൈ ജേര്‍ണി' എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.
  • 2015 ജൂലൈ 27 ന് ഇദ്ദേഹം അന്തരിച്ചു.

ശ്രീനിവാസ രാമാനുജന്‍
  • 1887 ഡിസംബര്‍ 22 ന് തമിഴ്‌നാട്ടിലെ ഈറോഡില്‍ ജനിച്ചു.
  • ലോക പ്രശസ്തനായ ഗണിതശാസ്ത്രജ്ഞന്‍.
  • ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നതാണ് രാമാനുജന്‍ സംഖ്യ-  1729 = 13+ 123= 93+ 103.
  • 2011 മുതല്‍ രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്നു.
  • 2012 ല്‍ ഇദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികം ദേശീയ ഗണിതശാസ്ത്രവര്‍ഷമായി ആഘോഷിച്ചു.

ഡോ. രാജാ രാമണ്ണ
  • 1925 ജനുവരി 28-ാം തിയതി കര്‍ണാടകയിലെ തുംകൂറില്‍ ജനിച്ചു.
  • പ്രശസ്തനായ ഇന്ത്യന്‍ ന്യൂക്ലിയര്‍ സയന്റിസ്റ്റ്.
  • ഇന്ത്യയിലെ ആണവ പദ്ധതികളുടെ വികസനത്തിന് നേതൃത്വം നല്‍കി.
  • 1974 - ല്‍ നടന്ന 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന  ഇന്ത്യയുടെ ആണവായുധ പരീക്ഷണപദ്ധതിക്ക് നേതൃത്വം നല്‍കി.
  • 1990 ല്‍ വി.പി.സിങിന്റെ ഭരണകാലത്ത് രാമണ്ണ പ്രതിരോധവകുപ്പ് സഹമന്ത്രിയായിരുന്നു.
  • ഇദ്ദേഹത്തിന്റെ പ്രശ്‌സതമായ ആത്മകഥയാണ് Year’s of Pilgrimage.

സത്യേന്ദ്ര നാഥ് ബോസ്
  • 1894 ജനുവരി -1 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. 
  • പ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞന്‍.
  • ക്വാ~ം മെക്കാനിക്‌സിലെ ബോസ് ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ബോസ് ഐന്‍സ്റ്റീന്‍ ക~ന്‍സേറ്റ് എന്നിവയുടെ പേരില്‍ പ്രശസ്തി ആര്‍ജിച്ചു.
  • ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നതാണ് സബ് അറ്റോമിക് കണമായ ബോസോണുകള്‍.

സുബ്രഹ്മണ്യം ചന്ദ്രശേഖരന്‍
  • 1910 ഒക്‌ടോബര്‍ 19 ന് ജനിച്ചു. 
  • ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ അസ്‌ട്രോ ഫിസിസ്റ്റ്.
  • സൂര്യന്റെ പിണ്ഡത്തിന്റെ (മാസ്) 1. 44 മടങ്ങ് വരെ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ സ്വയം കത്തിയെരിഞ്ഞ് വെളളക്കുള്ളന്മാരായി മാറും എന്നതായിരുന്നു ഇദ്ദേഹത്തിന്റെ നിഗമനം. ഈ 1. 44 എന്ന സംഖ്യ ചന്ദ്രശേഖര്‍ ലിമിറ്റ് എന്ന് അറിയപ്പെടുന്നു. 
  • 1999 ല്‍ നാസ രൂപകല്പന ചെയ്ത എക്‌സ്‌റേ ദുരദര്‍ശനിക്ക് (x-Ray Telescope) ചന്ദ്രശേഖരനോടുള്ള ബഹുമാനാര്‍ത്ഥം 'ചന്ദ്ര' എന്ന പേരുനല്‍കി.

സ്വാതന്ത്ര്യാനന്തര ഇന്ത്യ (India independence and after)