Tuesday, January 21, 2020

Social science (Class 6) മധ്യകാല ഇന്ത്യ : കലയും സാഹിത്യവും (Medieval India Art & Literature) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

സൂഫിപ്രസ്ഥാനം
ആഡംബര ജീവിതത്തെ എതിര്‍ക്കുകയും ആത്മീയജീവിതത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തവരായിരുന്നു സൂഫികള്‍. സൂഫ് എന്ന അറബ് വാക്കില്‍ നിന്നാണ് സൂഫിസം എന്ന പദം ഉണ്ടായത്. ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തി, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയവര്‍ സൂഫിപ്രസ്ഥാനത്തിന്റെ പ്രചാരകരായിരുന്നു.
▼ ഭക്തിപ്രസ്ഥാന കാലഘട്ടത്തിലെ പ്രധാന കവികള്‍
◼️ രാമാനുജന്‍
◼️ നിംബര്‍ക്ക
◼️ രാമാനന്ദന്‍
◼️ ചൈതന്യ
◼️ വല്ലഭാചാര്യന്‍
◼️ മീരാഭായ്
◼️ തുളസീദാസ്
◼️ സൂര്‍ദാസ്
◼️ കബീര്‍ദാസ്‌

Social science (Class 5) പ്രപഞ്ചം എന്ന മഹാത്ഭുതം (Universe A Great Wonder) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

റെക്കോഡിട്ട് ജൂനോ 
വ്യാഴത്തെക്കുറിച്ച് പഠിക്കാന്‍ നാസ അയച്ച ജൂനോ പേടകം സൗരോര്‍ജം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ദൂരം പിന്നിടുന്ന പേടകമെന്ന റെക്കോഡിട്ടു. 2011 ഓഗസ്റ്റ് 5 ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശനിലയത്തില്‍ നിന്നാണ് ജൂനോ വിക്ഷേപിച്ചത്.  2016 ജൂലൈ 5 ന് ജൂനോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി.
▲ എഡ്മഡ്  ഹാലി
ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനും ഗണിതജ്ഞനുമായിരുന്ന എഡ്മണ്ട് ഹാലിയാണ് വാല്‍നക്ഷത്രങ്ങളെക്കുറിച്ച് ശാസ്ത്രീയമായി മനസിലാക്കാന്‍ ആദ്യം ശ്രമിച്ച ശാസ്ത്ര ജ്ഞന്‍. 24 ധൂമകേതുക്കളുടെ സഞ്ചാരപാത അദ്ദേഹം കണക്കുകൂട്ടി. തന്റെ വാല്‍നക്ഷത്രം 7576 വര്‍ഷത്തിലൊരിക്കല്‍ സൂര്യന്റെ സമീപത്തെത്തുമെന്നും 1758 ല്‍ വീണ്ടും എത്തുമെന്നും അദ്ദേഹം പ്രവചിച്ചു. അത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. അതിനാല്‍ ഈ വാല്‍ നക്ഷത്ര ത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി. 1986ല്‍ പ്രത്യക്ഷപ്പെട്ട ഹാലിയുടെ ധൂമകേതു ഇനി 2062 ലാവും പ്രത്യക്ഷപ്പെടുക.
▲ പുറത്താക്കപ്പെട്ട പ്ലൂട്ടോ
ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐ.എ.യു) 2006 ആഗസ്റ്റ് 24 ന് പ്ലൂട്ടോയുടെ ഗ്രഹപദവി നീക്കി, അതിനെ കുള്ളന്‍ ഗ്രഹമായി പ്രഖ്യാപിച്ചു.
പ്ലൂട്ടോ ഗ്രഹപദവിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യം.
◼️ പ്ലൂട്ടോയ്ക്ക് ഗുരുത്വാകര്‍ഷണം നന്നേ കുറവാണ്.
◼️ പിണ്ഡം ചന്ദ്രന്റെ ആറില്‍ ഒന്നുമാത്രം.
◼️ സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന തൊടൊപ്പം പ്ലൂട്ടോ അതിന്റെ ഉപഗ്രഹമായ ഷാരണിനെ പലതവണ വലംവയ്ക്കുന്നുണ്ട്. ഗ്രഹം ഉപഗ്രഹത്തിനെ വലംവയ്ക്കുന്നത് ഗ്രഹപദവിക്ക് ചേര്‍ന്നതല്ല.
◼️ പ്ലൂട്ടോ നെപ്റ്റിയൂണിന്റെ സഞ്ചാരപഥത്തെ മുറി ച്ചു കടക്കുന്നുണ്ട്. അതിനര്‍ത്ഥം പ്ലൂട്ടോ യ്ക്ക് തനതായ തടസമില്ലാത്ത സഞ്ചാരപഥമില്ല എന്നതാണ്.
▲ മഹാവിസ്‌ഫോടന സിദ്ധാന്തം
പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട് നിലവിലുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും പ്രചാരമുള്ള സിദ്ധാന്തമാണ് മഹാവിസ്‌ഫോടന സിദ്ധാന്തം (The Big Bang Theory).
മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ലമെയ്റ്റര്‍ (Monseigneur Georges Lemaître) എന്ന ബെല്‍ജിയന്‍ പാതിരിയാണ്, 1927ല്‍ പ്രപഞ്ചത്തിന്റെ വികാസം സംബന്ധിച്ച ആദ്യ സൂചനകള്‍ നല്‍കിയത്. അതുകൊണ്ടുതന്നെ മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.
എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 1929ലാണ്
എഡ്‌വിന്‍ ഹബ്ള്‍ (Edwin Hubble) എന്ന അമേരിക്കന്‍  ശാസ്ത്രജ്ഞന്‍ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നതിന് ഉപോല്‍ബലകമായ തെളിവുകള്‍ ആദ്യമായി മുന്നോട്ടു വച്ചത്. പ്രപഞ്ചത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വികിരണങ്ങളെ പഠനവിധേയമാക്കിയതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നതും ഗാലക്‌സികള്‍ അതിവേഗം അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നതാണ്. അതായത് പ്രപഞ്ചം വലുതാകുന്നു എന്നര്‍ത്ഥം. സങ്കല്പിക്കാനാവാത്ത ഊഷ്മാവ്, മര്‍ദ്ദം, സാന്ദ്രത എന്നിവയും സങ്കല്പിക്കാനാവാത്തത്ര ചെറിയ വ്യാപ്തമുണ്ടായിരുന്ന ആ ആദിമ ബിന്ദു ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് അതിഭീകരമായി പൊട്ടിത്തെറിച്ചു. അതാണ് മഹാവിസ്‌ഫോടനം.