3. മറ്റു രേഖാംശരേഖകളില്‍ നിന്നും വ്യത്യസ്തമായി അന്താരാഷ്ട്ര ദിനാങ്കരേഖ നേര്‍രേഖയല്ലാത്തത് എന്തുകൊണ്ട്?
അന്താരാഷ്ട്രദിനാങ്കരേഖയുടെ ഇരുവശത്തും 24 മണിക്കൂറിന്റെ സമയവ്യത്യാസം രേഖപ്പെടുത്തുന്നു. അതിനാല്‍ അന്താരാഷ്ട്രദിനാങ്കരേഖ കരയിലൂടെ കടന്നുപോയാല്‍ ഒരു സ്ഥലത്തുതന്നെ 24 മണിക്കൂറിന്റെ സമയവ്യത്യാസം ഉണ്ടാകുന്നു.
ഇത് ആ സ്ഥലത്ത് സൃഷ്ടിക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അന്താരാഷ്ട്ര ദിനാങ്കരേഖ പൂര്‍ണമായും കരഭാഗം ഒഴിവാക്കി കടലിലൂടെ വരച്ചിരിക്കുന്നു. പസഫിക് സമുദ്രത്തില്‍ ബെറിങ് കടലിടുക്കിലൂടെ തെക്കോട്ട് ചില ദ്വീപുകളെ ഒഴിവാക്കുന്നതിനായാണ് അന്താരാഷ്ട്ര ദിനാങ്കരേഖ നേര്‍രേഖയായല്ലാതെ ചിത്രീകരിച്ചിരിക്കുന്നത്.
4. ചിത്രത്തെ അടിസ്ഥാനമാക്കി താഴെ നല്‍കിയിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക.
5. ഋതുഭേദങ്ങള്‍ക്കുള്ള കാരണങ്ങള്‍ പട്ടികപ്പെടുത്തുക.
◼️ ഭൂമിയുടെ പരിക്രമണം
◼️ അച്ചുതണ്ടിന്റെ ചരിവ്
◼️ അച്ചുതണ്ടിന്റെ സമാന്തരത.
6.അച്ചുതണ്ടിന്റെ സമാന്തരത എന്നാല്‍ എന്ത്?
ഉത്തര-ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൂകേന്ദ്രത്തിലൂടെ കടന്നുപോകുന്ന ഭൂമി യുടെ അച്ചുതണ്ട് ലംബതലത്തില്‍ നിന്ന് 23½° യും പരിക്രമണതലത്തില്‍ നിന്ന് 66½° യും ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. പരിക്രമണ വേളയിലുടനീളം ഭൂമി ഈ ചരിവ് നിലനിര്‍ ത്തുന്നു. ഇതിനെ അച്ചുതണ്ടിന്റെ സമാന്തരത എന്നു പറയുന്നു.
7. അധിവര്‍ഷങ്ങള്‍ എന്നാല്‍ എന്ത്?
ഭൂമിയ്ക്ക് ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ 365 ദിവസവും 6 മണിക്കൂറും വേണ്ടിവരുന്നു.ഇതില്‍ 365 ദിവസത്തെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം കണക്കാക്കുന്നു. ശിഷ്ടം വരുന്ന 6 മണിക്കൂറിനെ തുടര്‍ച്ചയായ നാലാമത്തെ വര്‍ഷത്തിലെ ഫെബ്രുവരി മാസത്തോട് ചേര്‍ത്ത് 29 ദിവസമുള്ള മാസമാക്കിയിരിക്കുന്നു. ഇങ്ങനെയുള്ള വര്‍ഷങ്ങളില്‍ 366 ദിവസങ്ങളുണ്ടായിരിക്കും. ഇത്തരം വര്‍ഷങ്ങളെ അധിവര്‍ഷങ്ങള്‍ എന്ന് വിളിക്കുന്നു.
8. വിഷുവങ്ങള്‍ എന്നാലെന്ത്?
പരിക്രമണവേളയില്‍ സൂര്യന്റെ ആപേക്ഷികസ്ഥാനം ഭൂമധ്യരേഖയ്ക്ക് നേര്‍മുകളിലാകുന്നത് മാര്‍ച്ച് 21, സെ
പ്തംബര്‍ 23 എന്നീ ദിനങ്ങളിലാണ്. അതുകൊണ്ടുതന്നെ ഈ ദിനങ്ങളില്‍ രണ്ട് അര്‍ധഗോളങ്ങളിലും പകലുകളുടെ ദൈര്‍ഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ സമരാത്രദിനങ്ങള്‍ അഥവാ വിഷുവങ്ങള്‍ (ഋൂൗശിീഃല)െ എന്ന് വിളിക്കുന്നു.
9. ഇന്ത്യയില്‍ വ്യത്യസ്ത കാലങ്ങളില്‍ നമുക്ക് പ്രകൃതിയില്‍ കാണാന്‍ കഴിയുന്ന ചില പ്രതി ഭാസങ്ങളാണ് ചുവടെ പരാമര്‍ശിച്ചിട്ടുള്ളത്. ഓരോന്നും ഏതേതു ഋതുക്കളിലാണ് സംഭവി ക്കുന്നത് എന്നെഴുതുക.
a. ചെടികള്‍ ധാരാളമായി തളിര്‍ക്കുകയും പുഷ്പിക്കുകയും ചെയ്യുന്നു.
b. മരങ്ങള്‍ ഇലപൊഴിക്കുന്നു.
c. ജലസംഭരണികള്‍ വറ്റി വരളുന്നു,
d. വരണ്ട അന്തരീക്ഷസ്ഥിതിയും കുറഞ്ഞ താപനി ലയും.
ഉത്തരം: a. വസന്തകാലം b. ഹേമന്തകാലം
c. ഗ്രീഷ്മകാലം d. ശൈത്യകാലം
10. 1800 ഒഴികെയുള്ള ഒരു നിശ്ചിത രേഖാംശത്തില്‍ നിന്നും കിഴക്കോട്ട് സമയക്കൂടുതലും പടിഞ്ഞാറോട്ട് സമയക്കുറവും രേഖപ്പെടുത്തുന്നു. ഇതിനുള്ള കാരണം വ്യക്തമാക്കുക.
◼️ ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ് ഭ്രമണം ചെയ്യുന്നത്.
◼️ സൂര്യോദയം കിഴക്കും സൂര്യാസ്തമയം പടിഞ്ഞാറുമാണ് നടക്കുന്നത്.
◼️ അതിനാല്‍ കിഴക്കോട്ട് സമയ കൂടുതലും പടിഞ്ഞാറോട്ട് സമയക്കുറവും ഉണ്ടാകുന്നു.
11. ചുവടെ നല്‍കിയിട്ടുള്ളതില്‍ പൂര്‍ണ്ണമായും കരഭാഗങ്ങള്‍ ഒഴിവാക്കി ചിത്രീകരിച്ചിരിച്ചിട്ടുള്ള രേഖാംശരേഖ ഏതാണ്?
a. ഭൂമധ്യരേഖ യ. ഗ്രീനിച്ച് രേഖ
b. അന്താരാഷ്ട്ര ദിനാങ്കരേഖ
c. 82½ ഡിഗ്രി കിഴക്ക് രേഖാംശം.
ഉത്തരം:
c. അന്താരാഷ്ട്ര ദിനാങ്കരേഖ
12. ചില രാജ്യങ്ങളില്‍ ഒന്നിലേറെ മാനകരേഖാംശങ്ങള്‍ നിലവി ലുണ്ട്? എന്തുകൊണ്ട്? അത്തരം രാജ്യങ്ങള്‍ക്ക് ഉദാഹരണം എഴുതുക.
ഉത്തരം:
രേഖാംശവ്യപ്തി വളരെ കൂടിയ രാജ്യങ്ങളില്‍ ഒരു പൊതുസമയം അപ്രായോഗികമായിരിക്കും. അതിനാല്‍ ഒന്നിലേറെ മാനകരേഖാംശങ്ങള്‍ പരിഗണിക്കുന്നു. ഉദാ: - റഷ്യ, ചൈന, അമേരിക്കന്‍ ഐക്യനാടുകള്‍.
No comments:
Post a Comment