ചോദ്യങ്ങളും ഉത്തരങ്ങളും
1.നവോത്ഥാനം വിപ്ലവചിന്തകള്‍ക്ക് വഴിയൊരുക്കിയത് എങ്ങനെയായിരുന്നു എന്ന് വിവരിക്കുക.
മാനവികതയുടെ വളര്‍ച്ചയാണ് നവോത്ഥാനത്തിനു കാരണമായത്. യുക്തിരഹിതമായ ചിന്താഗതികള്‍, വിശ്വാസങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവയ്‌ക്കെതിരെ പോരാടാന്‍ നവോത്ഥാനം ജനങ്ങളെ പ്രേരിപ്പിച്ചു. നവോത്ഥാനകാലത്തെ ശാസ്ത്രീയ പുരോഗതി ജ്ഞാനോദയത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായി. സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, ദേശീയത, തുടങ്ങിയ ആശയങ്ങള്‍ ജ്ഞാനോദയ ചിന്തകര്‍ പ്രചരിപ്പിച്ചു. ഏകാധിപത്യദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിത ജനക്കൂട്ടങ്ങളായി ഭരണകൂടങ്ങള്‍ക്കെതിരെ ചിന്തിച്ചുതുടങ്ങി. ഇത് വിപ്ലവചിന്തകള്‍ക്ക് നിമിത്തമായി മാറി.
2.ബ്രിട്ടണില്‍നിന്നും ഒരു വിഭാഗം ജനങ്ങള്‍ അമേരിക്കന്‍ വന്‍കരയിലേക്ക് കുടിയേറാനി ടയായതെങ്ങനെ?
ലോകത്തിന്റെ ഭരണം കൈയ്യടക്കാന്‍ മാത്രം കരുത്ത് കാട്ടിയ യൂറോപ്യന്‍ രാജ്യമായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ ജനങ്ങളില്‍ ഒരു വിഭാഗം അസ്വസ്ഥരായിരുന്നു. രാജാവിന്റെ മതപീഡനം അസഹനീയമായതോടെ സ്വന്തം ജീവനും വിശ്വാസവും സംരക്ഷിക്കാന്‍ ജനങ്ങള്‍ വടക്കേ അമേരിക്കയിലേക്ക് കുടിയേറാന്‍ തുടങ്ങി.
3.കോളനി, കൊളോണിയല്‍ മേധാവിയില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
കോളനി: ഭരണപരമായും, സാമ്പത്തികമായും, സൈനികമായും ഒരു രാജ്യം നിയന്ത്രണം സ്ഥാപിച്ച പ്രദേശമാണ് കോളനി എന്നറിയപ്പെടുന്നത്.
കൊളോണിയല്‍ മേധാവി: കോളനികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്ന രാഷ്ട്രമാണ് കൊളോണിയല്‍ മേ ധാവി.
4.ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്ന പ്രതിഷേധസമരം ഉടലെടുക്കാനിടയായ പശ്ചാത്തലം വിവരിക്കുക.
അമേരിക്കയിലേക്ക് മതപീഡനം ഭയന്നും വാണിജ്യമോഹവുമായും ബ്രിട്ടണില്‍ നിന്നും കുടിയേറിയവരുടെ പിന്‍മുറക്കാരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ബ്രിട്ടണ്‍ പരമാവധി ശ്രമിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കക്കാര്‍ക്കാവശ്യമായതും ബ്രിട്ടണില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാവസ്തുക്കള്‍ക്കുമേലും ബ്രിട്ടണ്‍ നികുതി ചുമത്തി. നിത്യോപയോഗ സാധനമായ തേയിലക്കുമേല്‍ ഭാരിച്ച നികുതി ചുമത്തിയതില്‍ അമേരിക്കക്കാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു.
5.ഇംഗ്ലീഷുകാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍ കോളനികളിലെ ജനങ്ങളെ എങ്ങനെയാണ് ബാധിച്ചതെന്ന് ചുവടെ തന്നിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുക.
◼️ കോളനികളിലെ തദ്ദേശവാണിജ്യം ◼️ അവകാശനിഷേധം ◼️ വിലക്കയറ്റം
◼️ ചൂഷണം ◼️ സ്വേച്ഛാധിപത്യം
6.ഗില്ലറ്റിന്‍ ഉപയോഗിച്ച് എതിരാളികളെ കൊന്നൊടുക്കിയ റോബിസ്പിയറിനുണ്ടായ അനുഭവം ചുരുക്കിവിവരിക്കുക.
1793 ജൂലൈയില്‍ ഫ്രാന്‍സിന്റെ ആഭ്യന്തരകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി റോബിസ്പിയറുടെ നേതൃത്വത്തില്‍ ഒരു പൊതുസുരക്ഷാകമ്മറ്റി രൂപീകരിച്ചു. മിറാബോ, ഡാന്‍ടന്‍ തുടങ്ങിയവര്‍ ഇതിലെ അംഗങ്ങളായിരുന്നു. ശത്രുക്കളെന്നു തോന്നിയ എല്ലാവരെയും അവര്‍ ഗില്ലറ്റിന്‍ എന്ന യന്ത്രം ഉപയോഗിച്ച് നിഷ്‌കരുണം വധിച്ചു. രാജാവും രാജ്ഞിയും നിരവധി പ്രഭുക്കന്മാരും പുരോഹിതന്മാരും ഇതിന് ഇരയായി. ഒടുവില്‍ ക്ഷുഭിതരായ ജനങ്ങള്‍ റോബിസ്പിയറെയും ഗില്ലറ്റിന്‍ ഉപയോഗിച്ച് തന്നെ വധിച്ചു. 1794 ജൂലൈ വരെ നീണ്ടുനിന്ന ഈ ഭരണം ഭീകരവാഴ്ച എന്നറിയപ്പെടുന്നു.
7.മൈസൂറിലെ ടിപ്പു സുല്‍ത്താന്‍ പോലും ഫ്രഞ്ചുവിപ്ല വത്തില്‍ ആകൃഷ്ടനായി. അത് അദ്ദേഹത്തെ ഏതൊക്കെ തരത്തിലാണ് സ്വാധീനിച്ചത്?
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടാന്‍ ടിപ്പു സുല്‍ത്താന്‍ ഫ്രഞ്ചുകാരുടെ സഹായം തേടി. 'പൗരനായ ടിപ്പു' (ഇശശ്വേലി ഠശുൗ) എന്ന പേരു സ്വീകരിച്ച അദ്ദേഹം തന്റെ തലസ്ഥാന നഗരമായ ശ്രീരംഗപട്ടണത്ത് ഫ്രഞ്ചു വിപ്ലവത്തിന്റെ ഓര്‍മ്മയ്ക്കായി 'സ്വാതന്ത്ര്യത്തിന്റെ മരം' (ഠൃലല ീള ഘശയലൃ്യേ) നടുകയും 'ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനില്‍ അംഗമാകുകയും ചെയ്തു.
8.റോമിലെ നിയമദാതാവായ ജസ്റ്റീനിയനുമായി താരതമ്യം ചെയ്ത് ആധുനിക ഫ്രാന്‍സിന്റെ ജസ്റ്റീനിയന്‍ എന്ന് നെപ്പോളിയനെ വിശേഷിപ്പിക്കുന്നതിന്റെ കാരണമെന്താണ്?
നെപ്പോളിയന്‍ ഫ്രാന്‍സിനായി ലളിതവും ഏകീകൃതവുമായ ഒരു നിയമസംഹിത തയാറാക്കി. ഇത് പില്‍ക്കാലത്ത് പല രാഷ്ട്രങ്ങളുടെയും നിയമത്തിന് ഒരു വഴികാട്ടിയായി. വരുംതലമുറ തന്നെ ഓര്‍ക്കുന്നത് തന്റെ നിയമസംഹിതയുടെ പേരിലായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമരംഗത്ത് നെപ്പോളിയന്‍ നല്‍കിയ സംഭാവനയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം റോമിലെ നിയമദാതാവായ ജസ്റ്റീനിയനുമായി താരതമ്യം ചെയ്യാറുണ്ട്.
9.സൈമണ്‍ ബോളിവര്‍ 'വിമോചകന്‍' എന്നും തെക്കേ അമേരിക്കയിലെ ജോര്‍ജ് വാഷിംങ്ടണ്‍ എന്നും അറിയപ്പെടാനിടയായതെങ്ങനെ?
വെനസ്വേലയില്‍ ജനിച്ച സൈമണ്‍ ബോളിവര്‍ വെനസ്വേല, കൊളംബിയ, ഇക്വഡോര്‍, പെറു തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സ്‌പെയിനിന്റെ ആധിപത്യത്തില്‍നിന്നും മോചിപ്പിച്ചു. ഈ രാഷ്ട്രങ്ങളില്‍ അദ്ദേഹം 'വിമോചകന്‍' (ഘശയലൃമീേൃ) എന്നറിയപ്പെടുന്നു. 'തെക്കെ അമേരിക്കയിലെ ജോര്‍ജ്് വാഷിംങ്ടണ്‍' എന്നും അദ്ദേഹം അറിയപ്പെടുന്നു.
10. താഴെ കൊടുത്തിരിക്കുന്ന പട്ടിക പൂരിപ്പിക്കുക.
11.ജോസെ ഡി സാന്‍ മാര്‍ട്ടിന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 'സംരക്ഷകന്‍' എന്നറിയപ്പെടാന്‍ ഇടയായതിന്റെ കാരണമെഴുതുക.
അര്‍ജന്റീനയില്‍ ജനിച്ച ജോസെ ഡി സാന്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലാണ് അര്‍ജന്റീന, ചിലി തുടങ്ങിയ രാഷ്ട്രങ്ങള്‍ മോചിപ്പിക്കപ്പെട്ടത്. ചിലിയുടെ മോചനത്തിനായി ആന്‍ഡീസ് പര്‍വതനിരകളിലൂടെ അദ്ദേഹത്തിന്റെ സൈന്യം നടത്തിയ മുന്നേറ്റം ശ്രദ്ധേയമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അദ്ദേഹം 'സംരക്ഷകന്‍' (ജൃീലേരീേൃ)എന്നറിയപ്പെടുന്നു.
12.ലാറ്റിനമേരിക്കന്‍ വിപ്ലവം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല. ജനങ്ങളുടെ ജീവിതവും സംസ്‌കാരവും നിലനിര്‍ത്തുന്നതിന് കൂടിയായിരുന്നു. സമര്‍ത്ഥിക്കുക.
യൂറോപ്യന്‍ സാമ്രാജ്യത്വം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പത്തത്രയും ക്രൂരമായി കൊള്ളയടിച്ചു. വംശീയാധിക്ഷേപവും കാര്‍ഷികസംസ്‌കാരത്തിന്റെ തുടച്ചുമാറ്റലും അവര്‍ ആസൂത്രിതമായി നടപ്പാക്കി. സാമ്രാജ്യത്വം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ തികച്ചും പാപ്പരാക്കിക്കളഞ്ഞു. എന്നാല്‍ ഇതിനെക്കാളേറെ ഗുരുതരമായ രീതിയില്‍ സാമ്രാജ്യത്വം ലാറ്റിനമേരിക്കയുടെ തനതു സംസ്‌കാരത്തെ തച്ചുടച്ചിരുന്നു. ഭാഷ, ആചാരം, വിശ്വാസം, മതം, വിദ്യാഭ്യാസം, കൃഷി, നിര്‍മാണശൈലി എന്നിവയെല്ലാം സാമ്രാജ്യത്വ ഭരണത്തില്‍ ലാറ്റിനമേരിക്കയ്ക്ക് നഷ്ടമായി. യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷികവിളകളും കോളനികളില്‍ നടപ്പിലാക്കി. എല്ലാ രംഗങ്ങളിലും കോളനി ജനതയോട് വംശീയ വിവേചനം വച്ചു പുലര്‍ത്തി തങ്ങളുടെ സംസ്‌കാരവും ജീവിതവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് അവര്‍ സ്‌പെയിന്‍കാര്‍ക്കെതിരെ വിപ്ലവം സംഘടിപ്പിച്ചത്.
13.'ബാറ്റില്‍ഷിപ്പ് പൊട്ടെംകീന്‍' (ആമേേഹലവെശു ജീലോസശി) എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം എന്തായിരുന്നു?
റഷ്യ ഭരിച്ചിരുന്ന സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലഘട്ടത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരി ച്ചാണ് സെര്‍ഗി ഐസന്‍സ്റ്റീന്‍ ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. കരിങ്കടലിലെ റഷ്യന്‍ യുദ്ധക്കപ്പലായ പൊട്ടംകീനില്‍ അസംതൃപ്തരായ നാവികര്‍ നടത്തിയ കലാപം ഒരു രാഷ്ട്രീയസമരമായി പരിണമിച്ചതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രം.
14.മാര്‍ക്‌സിസത്തിന്റെ സവിശേഷതകളെക്കുറിച്ച് എഴുതുക.
കാള്‍ മാക്‌സും ഫ്രെഡറിക് ഏംഗല്‍സും രൂപം നല്‍കിയ ആശയസംഹിതയാണ് മാര്‍ക്‌സിസം. ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉല്‍പ്പാദനരീതിയാണ് ആ സമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം എന്നതാണ് ഇതിലെ പ്രധാന ആശയം. ഉല്‍പാദനത്തിന്റെ അടിസ്ഥാനം തൊഴിലാളികളാണെന്നും അതിനാല്‍ തൊഴിലാളിവര്‍ഗത്തിന്റെ സര്‍വാധിപത്യത്തിനായി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
15. കാരണം എഴുതുക.
A .ബോക്‌സര്‍ കലാപം B.ലോങ് മാര്‍ച്ച്
ബോക്‌സര്‍ കലാപം: ചൈന ഭരിച്ചിരുന്ന മഞ്ചു രാജവംശം വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്ന ചില രഹസ്യ സംഘടനകള്‍ ഇതിനെതിരെ 1900 ല്‍ കലാപം സംഘടിപ്പിച്ചു. ബോക്‌സര്‍മാരുടെ മുഷ്ടിയായിരുന്ന അവരുടെ മുദ്ര. അതിനാല്‍ ഇത് ബോക്‌സര്‍ കലാപം എന്നറി യപ്പെടുന്നു.
ലോങ് മാര്‍ച്ച്: 1934 ചൈനയില്‍ കമ്മ്യൂ ണിസ്റ്റുകള്‍ മാവോയുടെ നേതൃത്വത്തില്‍ തെക്കന്‍ ചൈനയിലെ കിയാങ്‌സിയില്‍ നിന്ന് ഒരു യാത്ര ആരംഭിച്ചു. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തുകൊണ്ടുള്ള അതിസാഹസികമായ ഈ യാത്ര വടക്ക് പടിഞ്ഞാറ് യെനാനില്‍ അവസാനിച്ചു. ഈ യാത്രയാണ് ലോങ് മാര്‍ച്ച്. ചിയാങ് കൈഷക്കിന്റെ സൈനിക ഏകാധിപത്യത്തിനെതിരായിരുന്നു ലോങ് മാര്‍ച്ച്.16 ജ്ഞാനോദയ ചിന്തകര്‍ പ്രചരിപ്പിച്ച ആശയങ്ങള്‍ കണ്ടെ ത്തിയെഴുതുക.
ഉത്തരം:
a. സ്വാതന്ത്ര്യം b. ജനാധിപത്യം ര.ദേശീയത
17. അമേരിക്കന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ചുവടെ തന്നിട്ടുള്ള ടൈംലൈന്‍ പൂര്‍ത്തിയാക്കുക.
ഉത്തരം: a. 1774
b. രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സ്.
c. 1776
d. അമേരിക്കന്‍ കോളനികളുടെ സൈന്യം ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
e. 1783
18.ചുവടെ തന്നിട്ടുള്ള സംഭവങ്ങളെ കാലഗണനാ ക്രമത്തിലാക്കുക.
a..ഫ്രാന്‍സില്‍ മനുഷ്യാവകാശപ്രഖ്യാപനം പാസാക്കി.
b. ബാസ്റ്റില്‍ ജയില്‍ തകര്‍ത്തു.
c. ഫ്രാന്‍സ് റിപ്പബ്ലിക്കായി.
d. ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ
e. വാട്ടര്‍ലൂ യുദ്ധം
ഉത്തരം:ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ
ബാസ്റ്റില്‍ ജയില്‍ തകര്‍ത്തു.
ഫ്രാന്‍സില്‍ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കി.
ഫ്രാന്‍സ് റിപ്പബ്ലിക്കായി.
വാട്ടര്‍ലൂ യുദ്ധം
19. റഷ്യന്‍ വിപ്ലവത്തിന്റെ രണ്ട് ഫലങ്ങള്‍ പട്ടിക പ്പെടുത്തുക.
◼️ വര്‍ഷങ്ങളായി പിന്നോക്കാവസ്ഥയിലായിരു ന്ന റഷ്യയെ സാമ്പത്തിക-ശാസ്ത്ര- സാങ്കേ തികരംഗങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ സഹായിച്ചു.
◼️ പുതിയ ഭരണഘടന നിലവില്‍ വരികയും വ്യത്യസ്ത സോവിയറ്റ് റിപ്പബ്ലിക്കുകള്‍ കൂടിച്ചേര്‍ന്ന് സോവിയറ്റ് യൂണിയന്‍ രൂപീകരി ക്കപ്പെട്ടു.
20. ചൂവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക.
ഉത്തരം: കര്‍ഷകര്‍ - മൂന്നാമത്തെ എസ്റ്റേറ്റ്
പ്രഭുക്കന്മാര്‍ - രണ്ടാമത്തെ എസ്റ്റേറ്റ്
21.ചുവടെ തന്നിട്ടുള്ളതില്‍ 'എ' വിഭാഗത്തിനുയോജ്യമായവ 'ബി' വിഭാഗത്തില്‍ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
22. ചുവടെ തന്നിട്ടുള്ളതില്‍ 'എ' വിഭാഗത്തിലെ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ളള പരസ്പരബന്ധം മനസ്സിലാക്കി അതുപോലെ 'ബി' വിഭാഗം പൂര്‍ ത്തിയാക്കുക.
I. എ. സൈമണ്‍ ബോളിവര്‍ : ലാറ്റിനമേരിക്കന്‍ വിപ്ലവം
ബി. മാക്‌സിം ഗോര്‍ക്കി : ......................
II എ. ഡോ. സണ്‍യാത്‌സെന്‍ : ചൈനീസ് വിപ്ലവം
ബി. ജോസെ ഡി സാന്‍ മാര്‍ട്ടിന്‍ : ...........................
III. എ. ഡോ. സണ്‍യാത്‌സെന്‍ : കുമിന്താങ് പാര്‍ട്ടി
ബി. ........................... : ലോങ്മാര്‍ച്ച്
IV എ. യെനാന്‍ : ചൈന
ബി. പെട്രോഗ്രാഡ് : .......................
ഉത്തരം:
I. റഷ്യന്‍ വിപ്ലവം II ലാറ്റിനമേരിക്കന്‍ വിപ്ലവം
III. മാവോ സെ തുംഗ് IV. റഷ്യ.
23.ചുവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക.
No comments:
Post a Comment