1. ധ്രുവീയവാതങ്ങളെ ധ്രുവീയപൂര്‍വവാതങ്ങള്‍ എന്ന് വിളിക്കുന്നു. എന്തുകൊണ്ട്?
മഞ്ഞുറഞ്ഞ മേഖലകളായ ധ്രുവപ്രദേശങ്ങളില്‍ നിന്നും ഉപധ്രുവീയ മേഖലകളിലേക്ക് വീശുന്ന കാറ്റുകളാണ് ധ്രുവീയവാതങ്ങള്‍. കോറിയോലിസ് ബലത്തിന്റെ സ്വാധീനം കൊണ്ട് ഇവ ഇരു അര്‍ധഗോളത്തിലും കിഴക്കുദിക്കില്‍ നിന്നാണ് വീശുന്നത്. അതിനാല്‍ ഇവ ധ്രുവീയപൂര്‍വവാതങ്ങള്‍ എന്നറിയപ്പെടുന്നു.
2. താപം കൂടുമ്പോള്‍ അന്തരീക്ഷമര്‍ദം കുറയുന്നു, താപം കുറയുമ്പോള്‍ അന്തരീക്ഷമര്‍ദം കൂടുന്നു. എന്തുകൊണ്ട്?
മറ്റെല്ലാ വസ്തുക്കളുമെന്നപോലെ വായുവും ചൂടേല്‍ക്കുമ്പോള്‍ വികസിക്കും. വായു വികസിക്കുമ്പോള്‍ സാന്ദ്രത കുറയുന്നതിനാല്‍ അത് മുകളിലേക്ക് പോകുന്നു. ഇത് വായുമര്‍ദം കുറയുന്നതിനിടയാക്കും. ഉയര്‍ന്നുപോകുന്ന വായു വശങ്ങളിലേക്ക് നീങ്ങുന്നതോടൊപ്പം തണുക്കുന്നു. തണുക്കുമ്പോള്‍ വായുവിന് സാന്ദ്രത കൂടും. ഇത് വന്‍തോതില്‍ വായു താഴ്ന്നിറങ്ങുന്നതിനിടയാക്കും. അതിന്റെ ഫലമായി അന്തരീക്ഷമര്‍ദം കൂടുന്നു.
3. ഇന്ത്യയില്‍ വീശുന്ന പ്രധാന പ്രാദേശികവാതങ്ങള്‍ ഏതൊക്കെയാണ്?
$ ലൂ $ മാംഗോഷവേഴ്‌സ് $ കാല്‍ബൈശാഖി
4.ഏതുവിധമാണ് ഘര്‍ഷണം കാറ്റിന്റെ വേഗതയെ സ്വാധീനിക്കുന്നത്?
സമുദ്രോപരിതലം, നിരപ്പായ ഭൂപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഘര്‍ഷണം കുറവായതിനാല്‍ കാറ്റിനു വേഗത കൂടുതലായിരിക്കും. എന്നാല്‍ ദുര്‍ഘടമായ ഭൂപ്രകൃതി, മരങ്ങള്‍ നിറഞ്ഞ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഘര്‍ഷണം കൂടുതലായതിനാല്‍ കാറ്റിന്റെ വേഗം കുറവായിരിക്കും.
5.വടക്കന്‍ യൂറോപ്യന്‍ പ്രദേശത്ത് മണ്‍സൂണ്‍ ഉണ്ടാകുന്നില്ല. കാരണമെന്തായിരിക്കും?
മധ്യരേഖ മുതല്‍ വടക്കോട്ട് ഉത്തരായനരേഖ വരെയും തെക്കോട്ട് ദക്ഷിണായനരേഖവരെയും സൂര്യപ്രകാശം ലംബമായി പതിക്കുന്ന കാലങ്ങളിലാണ് മണ്‍സൂണ്‍ കാറ്റുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ വടക്കന്‍ യൂറോപ്യന്‍ പ്രദേശം സ്ഥിതിചെയ്യുന്നത് ആര്‍ട്ടിക് മേഖലയോട് ചേര്‍ന്നാണ് അതിനാല്‍ സൗരതാപത്തിന്റെ ലഭ്യത കുറയുന്നു. തന്മൂലം ഇവിടങ്ങളില്‍ മണ്‍സൂണ്‍ ഉണ്ടാകുന്നില്ല.
6. ഗാമയ്ക്ക് തിരികെ മലിന്ദിയിലെത്താന്‍ തെക്ക്പടിഞ്ഞാറന്‍ കാറ്റുകള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത് എന്തുകൊണ്ടായിരിക്കും?
പായ്ക്കപ്പലില്‍ ഇന്ത്യയിലേക്ക് വന്ന ഗാമയ്ക്ക് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറെ പ്രയോജനപ്രദമായിരുന്നു. കാരണം ഈ കാറ്റിന്റെ ഗതിയ്ക്കനുസരിച്ചായിരുന്നു കപ്പല്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ മടക്കയാത്രയ്ക്കും ഗാമ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിനെ തന്നെയായിരുന്നു. ഈ യാത്ര കാറ്റിന്റെ ഗതിക്കെതിരായിരുന്നു. അതുകൊണ്ടായിരുന്നു മലിന്ദിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടുള്ളതായിത്തീര്‍ന്നത്.
7. ആഗോളവാതങ്ങളുടെ ചില സവിശേഷതകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. അവ ഓരോന്നും ഏത് ആഗോളവാതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുക.

ഉത്തരം:a. പശ്ചിമവാതങ്ങള്‍
b. ധ്രുവീയ വാതങ്ങള്‍ c. വാണിജ്യവാതങ്ങള്‍
8. ഉയരം. താപം, ആര്‍ദ്രത എന്നിവ അന്തരീക്ഷമര്‍ ദത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തി എഴുതുക.
അന്തരീക്ഷമര്‍ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ഉയരം, താപം, ആര്‍ദ്രത എന്നിവ.
ഉയരം: ഉയരം കൂടുന്നതനുസരിച്ച് അന്തരീക്ഷ മര്‍ദം കുറഞ്ഞുവരുന്നു. ഏകദേശം 10 മീറ്റര്‍ ഉയരത്തില്‍ 1 മില്ലീബാര്‍ (mb) എന്ന തോതിലാണ് മര്‍ദം കുറയുന്നത്. മുകളിലേക്ക് പോകുന്തോറും വായുവിന്റെ അളവ് കുറയുന്നതുകൊണ്ടാണ് വായുമര്‍ദം കുറയുന്നത്. ഉയരം കുറയു ന്നതിനനുസരിച്ച് അന്തരീക്ഷമര്‍ദം കുറയുന്നു. ഇങ്ങനെ അന്തരീക്ഷമര്‍ദവും ഉയരവും വിപരീത അനുപാതത്തിലാണ്.
താപം: മറ്റെല്ലാ വസ്തുക്കളുമെന്നപോലെ വായുവും ചൂടേല്‍ക്കുമ്പോള്‍ വികസിക്കും. വായു വികസിക്കുമ്പോള്‍ സാന്ദ്രത കുറയുന്നതിനാല്‍ അത് മുകളിലേക്ക് പോകുന്നു. ഇത് വായുമര്‍ദം കുറയുന്നതിനിടയാക്കും. ഉയര്‍ന്നുപോകുന്ന വായു വശങ്ങളിലേക്ക് നീങ്ങുന്നതോടൊപ്പം തണുക്കുന്നു. തണുക്കുമ്പോള്‍ വായുവിന് സാന്ദ്രത കൂടും. ഇത് വന്‍തോതില്‍ വായു താഴ്ന്നിറങ്ങുന്നതിനിടയാക്കും. അതിന്റെ ഫലമായി അന്തരീക്ഷമര്‍ദം കൂടുന്നു.
ആര്‍ദ്രത: അന്തരീക്ഷവായുവിലെ ജലാംശത്തിന്റെ അളവാണ് ആര്‍ദ്രത. നീരാവിക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്. അതുകൊണ്ടാണ് ജലം ബാഷ്പമാകുമ്പോള്‍ അത് അന്തരീക്ഷത്തിലേക്ക് ഉയരുന്നത്. ഒരു നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാ
ണെങ്കില്‍ സ്വാഭാവികമായും ആ വായുവിന്റെ മര്‍ദം കുറവായിരിക്കും.
9.'മഞ്ഞുതീനി' എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏതാണ്? എന്തുകൊണ്ടാണ് ഇങ്ങനെ അറിയപ്പെടുന്നത്?
ഉത്തരം:
ചിനൂക്ക്. വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന കാറ്റുകളാണ് ചിനൂക്ക്. ഈ കാറ്റുകളുടെ ഫലമായി റോക്കി പര്‍വതനിരയുടെ കിഴക്കേ ചരിവിലെ മഞ്ഞുരുകുന്നതിനാലാണ് ഇവയ്ക്ക് മഞ്ഞുതീനി എന്ന പേരു ലഭിച്ചത്.
10.സമുദ്രോപരിതലം നിരപ്പായ ഭൂപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കാറ്റിനു വേഗം കൂടുതലായിരിക്കും. എന്തുകൊണ്ട?
സമുദ്രോപരിതലം നിരപ്പായ ഭൂപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഘര്‍ഷണം കുറവായതിനാല്‍ കാറ്റിനും വേഗം കൂടുതലായിരിക്കും. എന്നാല്‍ ദുര്‍ഘടപ്രദേശങ്ങളില്‍ ഘര്‍ഷണം കൂടുതലായ തിനാല്‍ കാറ്റിന്റെ വേഗം കുറവായിരിക്കും.
11. A കോളത്തിനനുയോജ്യമായി B,C കോളങ്ങളിലെ വിവരങ്ങളെ ക്രമപ്പെടുത്തുക.
12. താഴെ തന്നിരിക്കുന്നവയില്‍ റോറിങ് ഫോര്‍ട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകള്‍ ഏതാണ്?
a. ധ്രുവീയ പൂര്‍വവാതങ്ങള്‍
b.. പശ്ചിമവാതങ്ങള്‍ c. മണ്‍സൂണ്‍ കാറ്റുകള്‍
d. വാണിജ്യവാതങ്ങള്‍)
ഉത്തരം: പശ്ചിമവാതങ്ങള്‍
13. a. ചിത്രത്തിലെ രേഖകള്‍ ഏത് പേരില്‍ അറിയപ്പെടുന്നു?
b. ചിത്രത്തില്‍ A, B എന്നിവിടങ്ങളില്‍ എവിടെയാണ് ഉച്ചമര്‍ദവും ന്യൂനമര്‍ദവും അനുഭവപ്പെടുന്നത്?
c. രണ്ട് അര്‍ദ്ധഗോളങ്ങളില്‍ എവിടെയായിരിക്കും സൂര്യന്റെ സ്ഥാനം?
ഉത്തരം:
a. സമമര്‍ദ രേഖകള്‍
b. A - ന്യൂനമര്‍ദം,
B -ഉച്ചമര്‍ദം
c. ഉത്തരാര്‍ദ്ധഗോളത്തിലാണ് സൂര്യന്റെ സ്ഥാനം.
No comments:
Post a Comment