Class 5
NEWS
Latest News
Friday, August 31, 2018
ഇന്ത്യയുടെ സാമൂഹ്യക്ഷേമ പദ്ധതികള്‍ (Social Welfare Programmes in India)
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
(National Rural Employment Guarantee Programme)
ഒരാള്‍ക്ക് ഒരു വര്‍ഷം 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതി.
ഈ പദ്ധതി നിലവില്‍ വന്നത് 2006 - ലാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, 2009 ഒക്‌ടോബര്‍ 2 മുതല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പുപദ്ധതി എന്നു പുനര്‍നാമകരണം ചെയ്തു.
2001 - ലെ സമ്പൂര്‍ണ ഗ്രാമീണ റോസ്ഗാര്‍ യോജന പദ്ധതിയും 2004 - ലെ നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാമും എന്‍.ആര്‍.ഇ.ജി.പിയില്‍ ലയിച്ചു.
ഈ പദ്ധതിയുടെ ചുമതല വഹിക്കുന്നത് ഗ്രാമപഞ്ചായത്തുകളാണ്.
അന്ത്യോദയ- അന്നയോജന (AAY)
(Antyodaya Anna Yojana)
പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധതി.
ഈ പദ്ധതി നിലവില്‍ വന്നത് 2000 ത്തിലാണ്.
മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ഈ പദ്ധതി പ്രകാരം കുടുംബങ്ങള്‍ക്ക് നല്‍കുന്നത്.
ബാലിക സമൃദ്ധിയോജന (BSY)
(Balika Samridhi Yojana)
രാജ്യത്തെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി 1997 - ല്‍ ആരംഭിച്ച പദ്ധതി.
1999 - ല്‍ ഈ പദ്ധതി പുനരാവിഷ്‌കരിച്ചു.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകള്‍ക്കു പെണ്‍കുഞ്ഞാണു ജനിക്കുന്നതെങ്കില്‍ ഗവണ്‍മെന്റ് 500 രൂപ നല്‍കുന്നു. കൂടാതെ സ്‌കൂള്‍ വിദ്യാഭ്യാസ കാലയളവില്‍ വാര്‍ഷിക സ്‌കോളര്‍ഷിപ്പും ലഭ്യമാക്കുന്നു.
ദീന്‍ ദയാല്‍ അന്ത്യോദയ യോജന
(Deendayal Antyodaya Yojana)
പാവപ്പെട്ട ജനങ്ങളുടെ ജീവിതസൗകര്യം നൈപുണ്യ വികസനത്തിലൂടെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ 2014 - ല്‍ ആരംഭിച്ച പദ്ധതി.
ഉച്ചഭക്ഷണ പദ്ധതി
(Mid-Day Meal Scheme)
വിദ്യാലയങ്ങളില്‍ പ്രവൃത്തി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി.
1960 - ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്.
2008 ഏപ്രില്‍ 1 മുതല്‍ ഇന്ത്യ മുഴുവന്‍ ഈ പദ്ധതി നടപ്പിലാക്കി.
ഇന്ദിരാ ആവാസ് യോജന
Indira Avas Yojana)
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി /പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ 1985 - ല്‍ ആരംഭിച്ച പദ്ധതി.
ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സ്‌കീം (ICDS)
(Integrated Child Development Scheme)
ഐ.സി.ഡി.എസ് പദ്ധതി 1975 ഒക്‌ടോബര്‍ 2 ന് ആരംഭിച്ചു.
ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആറു വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരാണ്.
ഈ പദ്ധതിയുടെ സേവനങ്ങള്‍ ലഭ്യമാകുന്നത് അംഗന്‍വാടി കേന്ദ്രങ്ങളിലൂടെയാണ്.

Wednesday, August 29, 2018
Monday, August 27, 2018
Friday, August 10, 2018
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം -ചുരുക്കത്തില്‍
ക്വിറ്റ് ഇന്ത്യ സമരം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളിലൊന്നാണ് 1942 ലെ ക്വിറ്റ് ഇന്ത്യാ സമരം. ക്രിപ്‌സ് മിഷന്റെ പരാജയത്തോടെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യക്ഷസമരങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. 1942 ഓഗസ്റ്റ് 8 ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബോംബെയില്‍വച്ച് നടന്ന സമ്മേളനത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകാനും അധികാരം ഇന്ത്യക്കാര്‍ക്ക് കൈമാറാനും ആവശ്യപ്പെടുന്ന ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ഇതേ തുടര്‍ന്ന് ഗാന്ധിജി ജനങ്ങളോട്, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക "(Do or Die)' എന്ന ആഹ്വാനം നടത്തിയത്. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ഈ സമരത്തില്‍ ഉണ്ടായ പോലീസ് വെടിവെയപ്പില്‍ പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഈ സമരത്തിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നു.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി
- ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി 1600ല്‍ ഇന്ത്യയിലെത്തി. കോട്ടണ്‍, സില്‍ക്ക്, തേയില മുതലായവയുടെ കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു വരവ്. പതിയെപ്പതിയെ ഇന്ത്യയുടെ ഭൂരിഭാഗം സ്ഥലങ്ങളും അവരുടെ ഭരണത്തിന്‍ കീഴിലായി.
- ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ആദ്യ സമരം 1857ലാണ് അരങ്ങേറിയത്. മംഗള്‍ പാണ്ഡെ എന്ന പട്ടാളക്കാരന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം ശിപായി ലഹള എന്ന പേരില്‍ അറിയപ്പെടുന്നു. ഒന്നാം സ്വാതന്ത്ര്യസമരം എന്നും ഇത് അറിയപ്പെടുന്നു. ഈ സമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ ഭരണം കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏറ്റെടുക്കുന്നത്.
- 1885 ല്‍ ബ്രിട്ടീഷുകാരനായിരുന്ന ഒക്‌ടേവിയന്‍ ഹ്യൂമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതമായി.
- 1905 ല്‍ അന്നത്തെ വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായിരുന്ന ലോര്‍ഡ് കഴ്‌സണ്‍ (Lord Curzon) ബംഗാളിനെ രണ്ടായി വിഭജിച്ചു.
- 1911 വരെ കൊല്‍ക്കത്ത ആയിരുന്നു ഭരണ തലസ്ഥാനം. പിന്നീടത് ഡല്‍ഹിക്കു മാറ്റി.
- 1911 ഡിസംബര്‍ 27ന് ടാഗോര്‍ രചിച്ച 'ജനഗണമന...' എന്ന ഗാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനവേദിയില്‍ ആദ്യമായി ആലപിക്കപ്പെട്ടു.
- 1919- ല്‍ ബ്രിട്ടീഷുകാര്‍ റൗലറ്റ് ആക്ട് (Rowlatt Act) എന്ന കരിനിയമം പാസാക്കി. ഇതിന്‍പ്രകാരം ആളുകളെ കാരണം കാണിക്കാതെ അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും പത്രങ്ങളെയും മറ്റും നിയന്ത്രിക്കാനും സാധിക്കുമായിരുന്നു.
- 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃതസറില്‍ റൗലറ്റ് ആക്ട്ില്‍ പ്രതിഷേധിക്കാന്‍ കൂടിയ ജനത്തിന് നേരെ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ പട്ടാളം വെടിവച്ചു. നൂറു കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ഈ സംഭവം ജാലിയന്‍വാലാ ബാഗ്കൂട്ടക്കൊല (Jallianwala Bagh massacre) എന്നറിയപ്പെടുന്നു.
- 1920ല്‍ മഹാത്മാഗാന്ധി അഹിംസയിലൂന്നിയ നിസ്സഹകരണസമരം ആരംഭിച്ചു.
- 1930 മാര്‍ച്ച് 12ന് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്നും ദണ്ഡി കടപ്പുറത്തേക്ക് ഉപ്പു സത്യഗ്രഹ മാര്‍ച്ച് ആരംഭിച്ചു. ഏപ്രില്‍ 30ന് ദണ്ഡിയിലെത്തി ഉപ്പു നിയമം ലംഘിച്ചു.
- 1942 -ല്‍ ബോംബെയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യോഗം ക്വിറ്റ് ഇന്ത്യ (Quit India) പ്രമേയം പാസാക്കി, ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടു.
- 1943 ല്‍ സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാന്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി (INA) രൂപീകരിച്ചു.
- 1947 ജൂണ്‍ 3ന് വൈസ്രോയിയായിരുന്ന ലോര്‍ഡ് മൗണ്ട്ബാറ്റന്‍ (Lord Mountbatten) ഇന്ത്യയെ രണ്ട് രാജ്യങ്ങളായി വിഭജിക്കുന്നതായി പ്രഖ്യാപിച്ചു.
- 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയായി. ആദ്യ പ്രധാനമന്ത്രിയായി. ജവഹര്‍ലാല്‍ നെഹ്‌റുവും പ്രസിഡന്റായി ഡോ. രാജേന്ദ്രപ്രസാദും തിരഞ്ഞെടുക്കപ്പെട്ടു.
- 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്നു.
ക്വിറ്റ് ഇന്ത്യ സമരം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളിലൊന്നാണ് 1942 ലെ ക്വിറ്റ് ഇന്ത്യാ സമരം. ക്രിപ്‌സ് മിഷന്റെ പരാജയത്തോടെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യക്ഷസമരങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. 1942 ഓഗസ്റ്റ് 8 ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബോംബെയില്‍വച്ച് നടന്ന സമ്മേളനത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകാനും അധികാരം ഇന്ത്യക്കാര്‍ക്ക് കൈമാറാനും ആവശ്യപ്പെടുന്ന ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ഇതേ തുടര്‍ന്ന് ഗാന്ധിജി ജനങ്ങളോട്, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക "(Do or Die)' എന്ന ആഹ്വാനം നടത്തിയത്. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ഈ സമരത്തില്‍ ഉണ്ടായ പോലീസ് വെടിവെയപ്പില്‍ പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഈ സമരത്തിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നു.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി
ജയപ്രകാശ് നാരായണനും ആചാര്യ നരേന്ദ്രദേവും |
1917 - ലെ റഷ്യന്‍ വിപ്ലവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്
1930 കളോടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഇന്ത്യയില്‍ പ്രചരിക്കാന്‍ തുടങ്ങി. സിവില്‍ നിയമലംഘന പ്രസ്ഥാനം നിര്‍ത്തിവെച്ചത് കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പിനിടയാക്കി. ഈ സാഹചര്യത്തില്‍ 1934 - ല്‍ ബോംബെയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജയപ്രകാശ് നാരായണ്‍ന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടു. ഇതിന്റെ ആദ്യ പ്രസിഡന്റ് ആചാര്യ നരേന്ദ്രദേവും ജനറല്‍ സെക്രട്ടറി ജയപ്രകാശ് നാരായണുമായിരുന്നു.Wednesday, August 1, 2018
ഭൂപടങ്ങളെക്കുറിച്ചറിയാന്‍ (About maps)
ഭൂപടനിര്‍മിതി (Map Making)
ഭൂപടത്തിലെ സാങ്കേതികപദങ്ങള്‍
➧ഐസോജിയോ തേം : തുല്യമായ വാര്‍ഷിക താപനില എന്നാണ് ഈ പദത്തിനര്‍ത്ഥം.
➧ഐസോ ഷിം : തുല്യമായ ശിശിര താപനിലയുള്ള പ്രദേശം എന്നാണ് ഈ പദത്തിനര്‍ത്ഥം.
➧ഐസോഹെല്‍ : തുല്യമായ സൗരവികിരണങ്ങള്‍ ലഭിക്കുന്ന പ്രദേശങ്ങളെ സൂചിപ്പിക്കാന്‍ ഭൂപടത്തില്‍ ഉപയോഗിക്കുന്ന പദം.
➧ഐസോഹെയ്റ്റ് : തുല്യമായ വര്‍ഷപാതം ലഭിക്കുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ പദം.
➧ഐസോ ഹ്യൂം : സ്ഥിരമായ ആപേക്ഷിക ആര്‍ദ്രതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക്.
➧ഐസോനെഥ് : തുല്യമായ മേഘാവരണമുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാനുള്ള പദം..
➧ഐസോ ഫിന്‍ : ഒരേ സമയം സസ്യലതാദികള്‍ പൂക്കുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ പദം.
➧ഐസോ പ്ലാറ്റ്‌സ് : അമ്ലമഴയെ സൂചിപ്പിക്കാന്‍ മാപ്പുകളില്‍ ഉപയോഗിക്കുന്ന വാക്ക്.
➧ഐസോ പിക്‌നല്‍സ് : തുല്യ സാന്ദ്രതയുള്ള ജലോപരിതലങ്ങള്‍ സൂചിപ്പിക്കാനുള്ള പദം.

ഭൂപടത്തില്‍ വരയ്ക്കുന്ന രേഖകളുടെ പേരുകള്‍
➥ ഐസോതേം രേഖ
ഒരേ താപനിലയിലുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മാപ്പില്‍ വരയ്ക്കുന്ന രേഖ.
➥ ഐസോതേര്‍ രേഖ
തുല്യമായ വേനല്‍ക്കാല താപനിലയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്ന രേഖ.
➥ ഐസോടാക്ക് രേഖ
കാറ്റിന് സ്ഥിരമായ വേഗമുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ രേഖ.
➥ ഐസോഹാ ലൈന്‍
സമാനമായ ലവണനിലയുള്ള സമുദ്രഭാഗങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ രേഖ.
➥ ഐസോബാത്തി തേംസ് രേഖ
തുല്യമായ താപനിലയിലുള്ള കടലിന്റെ അടിത്തട്ടുപ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടരേഖ.
➥ ഐസോഫ്‌ളോര്‍ രേഖ
സമാനമായ ജൈവവൈവിധ്യപ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ രേഖ.
➥ ഐസോബ്രോന്‍ഡ് രേഖ
കൃത്യമായ ഇടവേളകളില്‍ കൊടുങ്കാറ്റടിക്കുന്ന പ്രദേശങ്ങളെ ചേര്‍ത്ത് ഭൂപടത്തില്‍ വരയ്ക്കുന്ന രേഖ.
Subscribe to:
Posts (Atom)