Wednesday, August 1, 2018

ഭൂപടങ്ങളെക്കുറിച്ചറിയാന്‍ (About maps)



ഭൂപടനിര്‍മിതി (Map Making)



ഭൂപടത്തിലെ സാങ്കേതികപദങ്ങള്‍ 
ഐസോജിയോ തേം : തുല്യമായ വാര്‍ഷിക താപനില എന്നാണ് ഈ പദത്തിനര്‍ത്ഥം.
ഐസോ ഷിം : തുല്യമായ ശിശിര താപനിലയുള്ള പ്രദേശം എന്നാണ് ഈ പദത്തിനര്‍ത്ഥം.
ഐസോഹെല്‍ : തുല്യമായ സൗരവികിരണങ്ങള്‍ ലഭിക്കുന്ന പ്രദേശങ്ങളെ സൂചിപ്പിക്കാന്‍ ഭൂപടത്തില്‍ ഉപയോഗിക്കുന്ന പദം.
ഐസോഹെയ്റ്റ് : തുല്യമായ വര്‍ഷപാതം ലഭിക്കുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ പദം.
ഐസോ ഹ്യൂം : സ്ഥിരമായ ആപേക്ഷിക ആര്‍ദ്രതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക്.
ഐസോനെഥ് : തുല്യമായ മേഘാവരണമുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാനുള്ള പദം..
ഐസോ ഫിന്‍ : ഒരേ സമയം സസ്യലതാദികള്‍ പൂക്കുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ പദം.
ഐസോ പ്ലാറ്റ്‌സ് : അമ്ലമഴയെ സൂചിപ്പിക്കാന്‍ മാപ്പുകളില്‍ ഉപയോഗിക്കുന്ന വാക്ക്.
ഐസോ പിക്‌നല്‍സ് : തുല്യ സാന്ദ്രതയുള്ള ജലോപരിതലങ്ങള്‍ സൂചിപ്പിക്കാനുള്ള പദം.

ഭൂപടത്തില്‍  വരയ്ക്കുന്ന രേഖകളുടെ പേരുകള്‍
➥ ഐസോതേം രേഖ
ഒരേ താപനിലയിലുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മാപ്പില്‍ വരയ്ക്കുന്ന രേഖ.
➥ ഐസോതേര്‍ രേഖ
തുല്യമായ വേനല്‍ക്കാല താപനിലയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്ന രേഖ.
➥ ഐസോടാക്ക് രേഖ
കാറ്റിന് സ്ഥിരമായ വേഗമുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ രേഖ.
➥ ഐസോഹാ ലൈന്‍
സമാനമായ ലവണനിലയുള്ള സമുദ്രഭാഗങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ രേഖ.
➥ ഐസോബാത്തി തേംസ് രേഖ
തുല്യമായ താപനിലയിലുള്ള കടലിന്റെ അടിത്തട്ടുപ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടരേഖ.
➥ ഐസോഫ്‌ളോര്‍ രേഖ
സമാനമായ ജൈവവൈവിധ്യപ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ രേഖ.
➥ ഐസോബ്രോന്‍ഡ് രേഖ
കൃത്യമായ ഇടവേളകളില്‍ കൊടുങ്കാറ്റടിക്കുന്ന പ്രദേശങ്ങളെ ചേര്‍ത്ത് ഭൂപടത്തില്‍ വരയ്ക്കുന്ന രേഖ.



No comments:

Post a Comment