Friday, August 31, 2018

ഇന്ത്യയുടെ സാമൂഹ്യക്ഷേമ പദ്ധതികള്‍ (Social Welfare Programmes in India)

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
(National Rural Employment Guarantee Programme)
ഒരാള്‍ക്ക് ഒരു വര്‍ഷം 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതി.
ഈ പദ്ധതി നിലവില്‍ വന്നത് 2006 - ലാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, 2009 ഒക്‌ടോബര്‍ 2 മുതല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പുപദ്ധതി എന്നു പുനര്‍നാമകരണം ചെയ്തു.
2001 - ലെ സമ്പൂര്‍ണ ഗ്രാമീണ റോസ്ഗാര്‍ യോജന പദ്ധതിയും 2004 - ലെ നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാമും എന്‍.ആര്‍.ഇ.ജി.പിയില്‍ ലയിച്ചു.
ഈ പദ്ധതിയുടെ ചുമതല വഹിക്കുന്നത് ഗ്രാമപഞ്ചായത്തുകളാണ്.

അന്ത്യോദയ- അന്നയോജന (AAY)
(Antyodaya Anna Yojana)
പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധതി.
ഈ പദ്ധതി നിലവില്‍ വന്നത് 2000 ത്തിലാണ്.
മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ഈ പദ്ധതി പ്രകാരം കുടുംബങ്ങള്‍ക്ക് നല്‍കുന്നത്.
ബാലിക സമൃദ്ധിയോജന (BSY)
(Balika Samridhi Yojana)
രാജ്യത്തെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി 1997 - ല്‍ ആരംഭിച്ച പദ്ധതി.
1999 - ല്‍ ഈ പദ്ധതി പുനരാവിഷ്‌കരിച്ചു.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകള്‍ക്കു പെണ്‍കുഞ്ഞാണു ജനിക്കുന്നതെങ്കില്‍ ഗവണ്‍മെന്റ് 500 രൂപ നല്‍കുന്നു. കൂടാതെ സ്‌കൂള്‍ വിദ്യാഭ്യാസ കാലയളവില്‍ വാര്‍ഷിക സ്‌കോളര്‍ഷിപ്പും ലഭ്യമാക്കുന്നു.

ദീന്‍ ദയാല്‍ അന്ത്യോദയ യോജന
(Deendayal Antyodaya Yojana)
പാവപ്പെട്ട ജനങ്ങളുടെ ജീവിതസൗകര്യം നൈപുണ്യ വികസനത്തിലൂടെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ 2014 - ല്‍ ആരംഭിച്ച പദ്ധതി.

ഉച്ചഭക്ഷണ പദ്ധതി
(Mid-Day Meal Scheme)
വിദ്യാലയങ്ങളില്‍ പ്രവൃത്തി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി.
1960 - ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്.
2008 ഏപ്രില്‍ 1 മുതല്‍ ഇന്ത്യ മുഴുവന്‍ ഈ പദ്ധതി നടപ്പിലാക്കി.

ഇന്ദിരാ ആവാസ് യോജന
Indira Avas Yojana)
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി /പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ 1985 - ല്‍ ആരംഭിച്ച പദ്ധതി.

ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സ്‌കീം (ICDS)
(Integrated Child Development Scheme)
ഐ.സി.ഡി.എസ് പദ്ധതി 1975 ഒക്‌ടോബര്‍ 2 ന് ആരംഭിച്ചു.
ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആറു വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരാണ്.
ഈ പദ്ധതിയുടെ സേവനങ്ങള്‍ ലഭ്യമാകുന്നത് അംഗന്‍വാടി കേന്ദ്രങ്ങളിലൂടെയാണ്.


No comments:

Post a Comment