NEWS
Latest News
Wednesday, May 29, 2019
Tuesday, May 28, 2019
Friday, May 24, 2019
Thursday, May 23, 2019
Wednesday, May 22, 2019
Monday, May 20, 2019
Thursday, May 16, 2019
Sunday, May 12, 2019
Tuesday, May 7, 2019
Social science II (Class 10) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (More Questions and Answers)
▲ അധ്യായം1 ഋതുഭേദങ്ങളും സമയവും
▲ Chapter-1 Seasons and Time
▲ അധ്യായം2 കാറ്റിന്റെ ഉറവിടം തേടി
▲ Chapter-2 In search of the Source of Wind
▲ അധ്യായം3 മാനവവിഭവശേഷി വികസനം ഇന്ത്യയില്‍
▲ അധ്യായം3 മാനവവിഭവശേഷി വികസനം ഇന്ത്യയില്‍
▲ Chapter-3 Human Resource Development In India
Sunday, May 5, 2019
Social science (Class 10) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍
Social science-II
▶ ഋതുഭേദങ്ങളും സമയവും
Social science-I
▶ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
(Revolutions That Influenced The World)
Saturday, May 4, 2019
Social science-I (Class 10) - അധികവിവരങ്ങള്‍ (More details)
അധ്യായം1
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
(Revolutions That Influenced The World)
◼️ ബൂര്‍ഷ്വാസി (Bourgeoisie)
ഫ്രഞ്ചുഭാഷയിലെ ബൂര്‍ഷ്വാ എന്ന പദത്തില്‍ നിന്നാണ് ബൂര്‍ഷ്വാസി എന്ന പദം രൂപം കൊണ്ടത്. ബൂര്‍ഷ്വാ എന്ന വാക്കിനര്‍ത്ഥം 'നഗരവാസി'എന്നാണ്. ഭൂവുടമകളും അടിയാന്മാരും എന്ന രീതിയില്‍ സമൂഹം രണ്ടായിത്തിരിഞ്ഞിരുന്ന ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഇരുവര്‍ക്കുമിടയില്‍ കച്ചവടക്കാരുടെ ഒരു പുതിയ വര്‍ഗ്ഗം ഉയര്‍ന്നുവന്നു. ഈ മധ്യവര്‍ഗ്ഗത്തെയാണ് ബൂര്‍ഷ്വാ എന്നു വിളിക്കുന്നത്. ഇവരുടെ പിന്മുറക്കാര്‍ വ്യാപാരത്തിലൂടെയും കടല്‍ക്കൊള്ളയിലൂടെയും നേടിയ സമ്പത്തുപയോഗിച്ച് വ്യവസായശാലകള്‍ ആരംഭിച്ചു. ഇവരായിരുന്നു മുതലാളിത്ത വ്യവസ്ഥയുടെ സ്ഥാപകര്‍.
◼️ ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങള്‍ (Ten Days That Shook the world)
അമേരിക്കന്‍ പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായ ജോണ്‍ റീഡ് (John Reed) 1919 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. 1917-ലെ റഷ്യന്‍ വിപ്ലവം നേരിട്ടു കണ്ട അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത്. ലെനിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍ റീഡ് 1920-ല്‍, 32-ാം വയസ്സില്‍ റഷ്യയില്‍ വച്ച് മരണപ്പെട്ടു. പ്രമുഖ റഷ്യന്‍ നേതാക്കളെ അടക്കം ചെയ്യുന്ന മോസ്‌കോയിലെ ക്രെംലിന്‍ വാള്‍ നെക്രോപൊളി സിലാണ് (Kremlin wall Necropolis) അദ്ദേഹത്തെ സംസ്‌കരിച്ചത്. 1928-ല്‍ സെര്‍ഗി ഐസന്‍സ്റ്റീന്‍ (Sergei Eisenstein) പുസ്തകത്തെ ആധാരമാക്കി അതേ പേരില്‍ ചലച്ചിത്രം സംവിധാനം ചെയ്തു.
◼️ മാവോ സെതുംഗ് (Mao Zedong)
ചെയര്‍മാന്‍ മാവോ എന്നറിയപ്പെടുന്ന മാവോ സെ
തുംഗ് ആണ് 1949 ഒക്‌ടോബര്‍ 1-ന് നിലവില്‍ വന്ന ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍. 1976-ല്‍ മരണം വരെ ചൈനയുടെ അനി
ഷേധ്യ നേതാവായി തുടര്‍ന്നു. മാവോയുടെ ചിന്തകളും ആശയങ്ങളും സൈനിക-രാഷ്ട്രീയ തന്ത്രങ്ങളും പൊതുവെ 'മാവോയിസം'എന്നറിയപ്പെടുന്നു. മഹത്തായ മുന്നേറ്റം (Great Leap Forward), സാം സ്‌കാരിക വിപ്ലവം (Cultural Revolution - 1966-69) തുടങ്ങിയവ അദ്ദേഹം നട പ്പി ലാക്കി. 'അധികാരം
തോക്കിന്‍ കുഴലിലൂടെ', 'നൂറുപൂക്കള്‍ വിരിയട്ടെ', നൂറു ചിന്താധാരകള്‍ വളരട്ടെ' തുടങ്ങിയവ പ്രസിദ്ധങ്ങളായ മാവോസൂക്തങ്ങളാണ്.
◼️ റൂസ്സോ (Rousseau)
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ഫ്രഞ്ചുകാരായ അഭയാര്‍ത്ഥി ദമ്പതികളുടെ പുത്രനായി ജനിച്ചു. പിന്നീട് ഫ്രാന്‍സ് കര്‍മ്മരംഗമാക്കിയ റൂസ്സോയുടെ ചിന്തകള്‍ യുറോപ്പിന്റെ ധൈഷണിക മേഖലയെ ഏറെ സ്വാധീനി ച്ചു. രാഷ്ട്രീയതത്വചിന്ത, വിദ്യാഭ്യാസം, സംഗീതം, സാഹിത്യം എന്നിവയില്‍ മഹത്തായ സംഭാവനകള്‍ നല്‍കി. സോഷ്യല്‍ കോണ്‍ട്രാക്ട് (The Social Contract), എമിലി (Emile), കുമ്പസാരങ്ങള്‍ (The confessions - ആത്മകഥ) തുടങ്ങിയവ പ്രധാന കൃതികളാണ്. 'മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു എന്നാല്‍ എവിടെയും അവന്‍ ചങ്ങലകളാല്‍ ബന്ധിതനാണ്'. (Man is born free and everywhere he is in chains) എന്ന റൂസ്സോയുടെ വാക്യം പ്രസിദ്ധമാണ്.
അധ്യായം2
ലോകം ഇരുപതാം നൂറ്റാണ്ടില്‍
(World In The Twentieth Century)
Subscribe to:
Posts (Atom)