Tuesday, May 3, 2022

Social science (Class 8) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

അധ്യായം 1
ആദ്യകാല മനുഷ്യജീവിതം
(Early Human Life)

ശിലായുഗ മനുഷ്യന്റെ വീട്!

വടക്കന്‍ സ്‌കോട്‌ലന്‍ഡിലെ ഓര്‍ക്ക്‌നി ദ്വീപസമൂഹങ്ങളിലൊന്നിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള സ്‌കെയ്ല്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് സ്‌കാര്യ ബ്രേ (Skara Brae) എന്നൊരു സ്ഥലമുണ്ട്. നവീനശിലായുഗത്തിന്റെ തിരുശേഷിപ്പ് സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. 3180 ബി.സി. മുതല്‍ 2500 ബി.സി. വരെ ശിലായുഗ മനുഷ്യന്‍ കല്ലുകള്‍കൊണ്ട് വീട് കെട്ടി പാര്‍ത്തിരുന്ന സ്ഥലം എന്നതാണതിന്റെ പ്രാധാന്യം. ഇന്നും കൃത്യമായി പരിപാ ലിച്ചുപോരുന്ന ഈ പുരാതന ആവാസസ്ഥലം യുനെസ്‌കോ ലോകപൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. 'സ്‌കോട്ടിഷ് പോംപെ' (The Scottish Pompeii)എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

ഏറ്റവും പഴക്കമുള്ള കല്ലുപകരണങ്ങള്‍

ആദിമ മനുഷ്യന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍ ആഫ്രിക്കയിലെ കെനിയയില്‍ കണ്ടെത്തിയിരിക്കുന്നു. 33ലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചിരുന്നവര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ പുരാവസ്തു ശാസ്ത്രജ്ഞ സോണിയ ഹാര്‍മണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേക്ഷ ണത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. കെനിയയിലെ ലോംക്വിയിലാണ് പര്യവേക്ഷണം നടന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളവയില്‍ ഏറ്റവും പഴക്കമുള്ള കല്ലുപകരണങ്ങളാണ് ഇവ എന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. എത്യോപ്യ യിലെ ഗയാനയില്‍ കണ്ടെത്തിയ 26 ലക്ഷം വര്‍ഷം പഴക്കമുള്ള കല്ലുപകരണങ്ങളാണ് ഇതിനു മുന്‍പ് ഏറ്റവും പഴക്കമുള്ളതായി പരിഗണിക്കപ്പെട്ടിരുന്നത്.

ഗോര്‍ഡന്‍ ചൈല്‍ഡ്

പുരാവസ്തു ശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ ആസ്‌ട്രേലിയന്‍ ഭാഷാശാസ്ത്രജ്ഞനായിരുന്നു ഗോര്‍ഡന്‍ ചൈല്‍ഡ് എന്നറിയപ്പെട്ട വിരെ ഗോര്‍ഡന്‍ ചൈല്‍ഡ്. സ്‌കോട്ട്‌ലാന്റിലെ ദ്വീപസമൂഹമായ ഓര്‍ക്‌നിയിലെ സ്‌കാരാ ബ്രേ എന്ന ആധുനിക ശിലായുഗ പുരാവസ്തു കേന്ദ്രത്തില്‍ നടത്തിയ ഖനനത്തിലൂടെയും ചരിത്രാതീത കാലഘട്ടത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട്
പുലര്‍ത്തിയ ആളെന്നനിലയിലുമാണ് ഗോര്‍ഡന്‍ ചൈല്‍ഡ് പ്രസിദ്ധനായത്. ആധുനിക ശിലായുഗ വിപ്ലവം, നഗരവിപ്ലവം എന്നീ വാക്കുകള്‍ ആദ്യമായി ഉപയോഗിച്ചത് ഗോര്‍ഡന്‍ ചൈല്‍ഡാണ്.
1892 -ല്‍ സിഡ്‌നിയിലാണ് അദ്ദേഹം ജനിച്ചത്. ഹൗ ലേബര്‍ ഗവേണ്‍സ്, വാട്ട് ഹാപ്പന്‍ണ്ട് ഇന്‍ ഹിസ്റ്ററി, മാന്‍ മേക്ക് ഹിം സെല്‍ഫ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. 1957 - ല്‍ ആസ്‌ട്രേലിയയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.

ചാതല്‍ഹൊയുക്ക്

ഏകദേശം ബി.സി.ഇ. ഏഴായിരത്തിലാണ് ചാതല്‍ ഹൊയുക്കിലെ നവീനശിലായുഗകേന്ദ്രം ആവിര്‍ഭവിച്ചത്. 1950 കളില്‍ ജെയിംസ്  മെല്ലാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള ഈ കേന്ദ്രത്തില്‍ നിന്ന് താമ്രശിലായുഗ ജീവിതത്തെ സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്.




1 comment: