ബൂര്‍ഷ്വാസി (Bourgeoisie)
ഫ്രഞ്ചുഭാഷയിലെ ബൂര്‍ഷ്വാ എന്ന പദത്തില്‍ നിന്നാണ് ബൂര്‍ഷ്വാസി എന്ന പദം രൂപം കൊണ്ടത്. ബൂര്‍ഷ്വാ എന്ന വാക്കിനര്‍ത്ഥം 'നഗരവാസി'എന്നാണ്. ഭൂവുടമകളും അടിയാന്മാരും എന്ന രീതിയില്‍ സമൂഹം രണ്ടായിത്തിരിഞ്ഞിരുന്ന ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഇരുവര്‍ക്കുമിടയില്‍ കച്ചവടക്കാരുടെ ഒരു പുതിയ വര്‍ഗ്ഗം ഉയര്‍ന്നുവന്നു. ഈ മധ്യവര്‍ഗ്ഗത്തെയാണ് ബൂര്‍ഷ്വാ എന്നു വിളിക്കുന്നത്. ഇവരുടെ പിന്മുറക്കാര്‍ വ്യാപാരത്തിലൂടെയും കടല്‍ക്കൊള്ളയിലൂടെയും നേടിയ സമ്പത്തുപയോഗിച്ച് വ്യവസായശാലകള്‍ ആരംഭിച്ചു. ഇവരായിരുന്നു മുതലാളിത്ത വ്യവസ്ഥയുടെ സ്ഥാപകര്‍.
ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങള്‍ (Ten Days That Shook the world)
അമേരിക്കന്‍ പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായ ജോണ്‍ റീഡ് (John Reed) 1919 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. 1917-ലെ റഷ്യന്‍ വിപ്ലവം നേരിട്ടു ക~ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത്. ലെനിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍ റീഡ് 1920-ല്‍, 32-ാം വയസ്സില്‍ റഷ്യയില്‍ വച്ച് മരണപ്പെട്ടു. പ്രമുഖ റഷ്യന്‍ നേതാക്കളെ അടക്കം ചെയ്യുന്ന മോസ്‌കോയിലെ ക്രെംലിന്‍ വാള്‍ നെക്രോപൊളി സിലാണ്അ (Kremlin wall Necropolis)ദ്ദേഹത്തെ സംസ്‌കരിച്ചത്. 1928-ല്‍ സെര്‍ഗി ഐസന്‍സ്റ്റീന്‍ (Sergei Eisenstein) പുസ്തകത്തെ ആധാരമാക്കി അതേ പേരില്‍ ചലച്ചിത്രം സംവിധാനം ചെയ്തു. -വി. രാധാകൃഷ്ണന്‍
No comments:
Post a Comment