Showing posts with label More Info.. Show all posts
Showing posts with label More Info.. Show all posts

Wednesday, May 4, 2022

▶ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ (Revolutions That Influenced The World) കൂടുതല്‍ വിവരങ്ങള്‍

ബൂര്‍ഷ്വാസി (Bourgeoisie)

 ഫ്രഞ്ചുഭാഷയിലെ ബൂര്‍ഷ്വാ എന്ന പദത്തില്‍ നിന്നാണ് ബൂര്‍ഷ്വാസി എന്ന പദം രൂപം കൊണ്ടത്. ബൂര്‍ഷ്വാ എന്ന വാക്കിനര്‍ത്ഥം 'നഗരവാസി'എന്നാണ്. ഭൂവുടമകളും അടിയാന്മാരും എന്ന രീതിയില്‍ സമൂഹം രണ്ടായിത്തിരിഞ്ഞിരുന്ന ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഇരുവര്‍ക്കുമിടയില്‍ കച്ചവടക്കാരുടെ ഒരു പുതിയ വര്‍ഗ്ഗം ഉയര്‍ന്നുവന്നു. ഈ മധ്യവര്‍ഗ്ഗത്തെയാണ് ബൂര്‍ഷ്വാ എന്നു വിളിക്കുന്നത്. ഇവരുടെ പിന്മുറക്കാര്‍ വ്യാപാരത്തിലൂടെയും കടല്‍ക്കൊള്ളയിലൂടെയും നേടിയ സമ്പത്തുപയോഗിച്ച് വ്യവസായശാലകള്‍ ആരംഭിച്ചു. ഇവരായിരുന്നു മുതലാളിത്ത വ്യവസ്ഥയുടെ സ്ഥാപകര്‍.

ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങള്‍ (Ten Days That Shook the world)

അമേരിക്കന്‍ പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായ ജോണ്‍ റീഡ് (John Reed) 1919 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. 1917-ലെ റഷ്യന്‍ വിപ്ലവം നേരിട്ടു ക~ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത്. ലെനിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍ റീഡ് 1920-ല്‍, 32-ാം വയസ്സില്‍ റഷ്യയില്‍ വച്ച് മരണപ്പെട്ടു. പ്രമുഖ റഷ്യന്‍ നേതാക്കളെ അടക്കം ചെയ്യുന്ന മോസ്‌കോയിലെ ക്രെംലിന്‍ വാള്‍ നെക്രോപൊളി സിലാണ്അ (Kremlin wall Necropolis)ദ്ദേഹത്തെ സംസ്‌കരിച്ചത്. 1928-ല്‍ സെര്‍ഗി ഐസന്‍സ്റ്റീന്‍  (Sergei Eisenstein) പുസ്തകത്തെ ആധാരമാക്കി അതേ പേരില്‍ ചലച്ചിത്രം സംവിധാനം ചെയ്തു. -വി. രാധാകൃഷ്ണന്‍



Social science (Class 9) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

Social science - I

അധ്യായം 1

മധ്യകാല ലോകം : അധികാരകേന്ദ്രങ്ങള്‍

ഓട്ടോമന്‍ സാമ്രാജ്യം
    13-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുര്‍ക്കി ഗോത്രങ്ങളിലൊന്നിന്റെ നേതാവായിരുന്ന ഉസ്മാനാണ് ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. 'ഉത്മാന്‍' എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ പേരില്‍
നിന്നാണ് ഓട്ടോമന്‍ എന്ന പേരുണ്ടായത്.
ഇന്‍ക സംസ്‌കാരം
    ഇക്വഡോര്‍, പെറു, ചിലി എന്നിവിടങ്ങളിലായിരുന്നു ഈ സംസ്‌കാരം കാണപ്പെട്ടത്. ഇവര്‍ ചെമ്പ് ഉപയോഗിച്ചിരുന്നു. ഇവര്‍ പിരമിഡുകള്‍ നിര്‍മിച്ചിരുന്നു. സൂര്യോത്സവങ്ങള്‍ നടത്തിയിരുന്നു.
മായന്‍ സംസ്‌കാരം
    ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പ് വ്യാപിച്ചിരുന്നതായി പറയപ്പെടുന്ന ഒരു സംസ്‌കാരമായിരുന്നു മായന്‍ സംസ്‌കാരം. പൂര്‍ണമായ കലണ്ടര്‍, അക്ഷരവിദ്യ, ഗണിതശാസ്ത്രത്തിലുള്ള അറിവ് ഇതെല്ലാം അവരുടെ നേട്ടങ്ങള്‍ ആയിരുന്നു. മായന്‍ കലണ്ടറില്‍ ഒരു വര്‍ഷത്തിന് 365 ദിവസങ്ങളുണ്ട്. ഒരു വര്‍ഷം 18 മാസങ്ങളും ഒരു മാസത്തിന് 20 ദിവസങ്ങളു
മാണുണ്ടായിരുന്നത്. ബാക്കി ദിവസങ്ങള്‍ നിര്‍ ഭാഗ്യ ദിവസങ്ങളായി കരുതിപ്പോന്നു.
ടോള്‍ടെക്
    സി. ഇ. 900 - ത്തില്‍ മെക്‌സിക്കോ താഴ്‌വരയില്‍ രൂപംകൊണ്ട സംഘമാണ് ടോള്‍ട്ടീസുകാര്‍. ഇവര്‍ മായന്‍ സംസ്‌കാരത്തെ വിപുലപ്പെടുത്തി. സി. ഇ. 1200-ല്‍ അസ്‌ടെക്കുകള്‍ ടോള്‍ട്ടീസുകളെ അധികാരത്തില്‍ നിന്നുമാറ്റി.
അസ്‌ടെക്
    സി.ഇ. 1200 - ഓടുകൂടി ഉയര്‍ന്നുവന്ന ഒരു ഗോ ത്രവര്‍ഗ്ഗമായിരുന്നു അസ്‌ടെക്കുകള്‍. ഇവരുടെ ഭാഷയായിരുന്നു 'നഹ്വാട്ടില്‍'. ഇന്നും
നിലവിലിരിക്കുന്ന ഒരു ഭാഷയാണിത്. ഇവരുടെ
'ചിനമ്പ' എന്ന ഒഴുകുന്ന പൂന്തോട്ടം വളരെ
പ്രശസ്തമാണ്.

 
 




Social Science - II















Tuesday, May 3, 2022

Social science (Class 8) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

അധ്യായം 1
ആദ്യകാല മനുഷ്യജീവിതം
(Early Human Life)

ശിലായുഗ മനുഷ്യന്റെ വീട്!

വടക്കന്‍ സ്‌കോട്‌ലന്‍ഡിലെ ഓര്‍ക്ക്‌നി ദ്വീപസമൂഹങ്ങളിലൊന്നിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള സ്‌കെയ്ല്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് സ്‌കാര്യ ബ്രേ (Skara Brae) എന്നൊരു സ്ഥലമുണ്ട്. നവീനശിലായുഗത്തിന്റെ തിരുശേഷിപ്പ് സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. 3180 ബി.സി. മുതല്‍ 2500 ബി.സി. വരെ ശിലായുഗ മനുഷ്യന്‍ കല്ലുകള്‍കൊണ്ട് വീട് കെട്ടി പാര്‍ത്തിരുന്ന സ്ഥലം എന്നതാണതിന്റെ പ്രാധാന്യം. ഇന്നും കൃത്യമായി പരിപാ ലിച്ചുപോരുന്ന ഈ പുരാതന ആവാസസ്ഥലം യുനെസ്‌കോ ലോകപൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. 'സ്‌കോട്ടിഷ് പോംപെ' (The Scottish Pompeii)എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

ഏറ്റവും പഴക്കമുള്ള കല്ലുപകരണങ്ങള്‍

ആദിമ മനുഷ്യന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍ ആഫ്രിക്കയിലെ കെനിയയില്‍ കണ്ടെത്തിയിരിക്കുന്നു. 33ലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചിരുന്നവര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ പുരാവസ്തു ശാസ്ത്രജ്ഞ സോണിയ ഹാര്‍മണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേക്ഷ ണത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. കെനിയയിലെ ലോംക്വിയിലാണ് പര്യവേക്ഷണം നടന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളവയില്‍ ഏറ്റവും പഴക്കമുള്ള കല്ലുപകരണങ്ങളാണ് ഇവ എന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. എത്യോപ്യ യിലെ ഗയാനയില്‍ കണ്ടെത്തിയ 26 ലക്ഷം വര്‍ഷം പഴക്കമുള്ള കല്ലുപകരണങ്ങളാണ് ഇതിനു മുന്‍പ് ഏറ്റവും പഴക്കമുള്ളതായി പരിഗണിക്കപ്പെട്ടിരുന്നത്.

ഗോര്‍ഡന്‍ ചൈല്‍ഡ്

പുരാവസ്തു ശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ ആസ്‌ട്രേലിയന്‍ ഭാഷാശാസ്ത്രജ്ഞനായിരുന്നു ഗോര്‍ഡന്‍ ചൈല്‍ഡ് എന്നറിയപ്പെട്ട വിരെ ഗോര്‍ഡന്‍ ചൈല്‍ഡ്. സ്‌കോട്ട്‌ലാന്റിലെ ദ്വീപസമൂഹമായ ഓര്‍ക്‌നിയിലെ സ്‌കാരാ ബ്രേ എന്ന ആധുനിക ശിലായുഗ പുരാവസ്തു കേന്ദ്രത്തില്‍ നടത്തിയ ഖനനത്തിലൂടെയും ചരിത്രാതീത കാലഘട്ടത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട്
പുലര്‍ത്തിയ ആളെന്നനിലയിലുമാണ് ഗോര്‍ഡന്‍ ചൈല്‍ഡ് പ്രസിദ്ധനായത്. ആധുനിക ശിലായുഗ വിപ്ലവം, നഗരവിപ്ലവം എന്നീ വാക്കുകള്‍ ആദ്യമായി ഉപയോഗിച്ചത് ഗോര്‍ഡന്‍ ചൈല്‍ഡാണ്.
1892 -ല്‍ സിഡ്‌നിയിലാണ് അദ്ദേഹം ജനിച്ചത്. ഹൗ ലേബര്‍ ഗവേണ്‍സ്, വാട്ട് ഹാപ്പന്‍ണ്ട് ഇന്‍ ഹിസ്റ്ററി, മാന്‍ മേക്ക് ഹിം സെല്‍ഫ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. 1957 - ല്‍ ആസ്‌ട്രേലിയയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.

ചാതല്‍ഹൊയുക്ക്

ഏകദേശം ബി.സി.ഇ. ഏഴായിരത്തിലാണ് ചാതല്‍ ഹൊയുക്കിലെ നവീനശിലായുഗകേന്ദ്രം ആവിര്‍ഭവിച്ചത്. 1950 കളില്‍ ജെയിംസ്  മെല്ലാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള ഈ കേന്ദ്രത്തില്‍ നിന്ന് താമ്രശിലായുഗ ജീവിതത്തെ സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്.




Tuesday, January 21, 2020

Social science (Class 6) മധ്യകാല ഇന്ത്യ : കലയും സാഹിത്യവും (Medieval India Art & Literature) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

സൂഫിപ്രസ്ഥാനം
ആഡംബര ജീവിതത്തെ എതിര്‍ക്കുകയും ആത്മീയജീവിതത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തവരായിരുന്നു സൂഫികള്‍. സൂഫ് എന്ന അറബ് വാക്കില്‍ നിന്നാണ് സൂഫിസം എന്ന പദം ഉണ്ടായത്. ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തി, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയവര്‍ സൂഫിപ്രസ്ഥാനത്തിന്റെ പ്രചാരകരായിരുന്നു.
▼ ഭക്തിപ്രസ്ഥാന കാലഘട്ടത്തിലെ പ്രധാന കവികള്‍
◼️ രാമാനുജന്‍
◼️ നിംബര്‍ക്ക
◼️ രാമാനന്ദന്‍
◼️ ചൈതന്യ
◼️ വല്ലഭാചാര്യന്‍
◼️ മീരാഭായ്
◼️ തുളസീദാസ്
◼️ സൂര്‍ദാസ്
◼️ കബീര്‍ദാസ്‌

Social science (Class 5) പ്രപഞ്ചം എന്ന മഹാത്ഭുതം (Universe A Great Wonder) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

റെക്കോഡിട്ട് ജൂനോ 
വ്യാഴത്തെക്കുറിച്ച് പഠിക്കാന്‍ നാസ അയച്ച ജൂനോ പേടകം സൗരോര്‍ജം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ദൂരം പിന്നിടുന്ന പേടകമെന്ന റെക്കോഡിട്ടു. 2011 ഓഗസ്റ്റ് 5 ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശനിലയത്തില്‍ നിന്നാണ് ജൂനോ വിക്ഷേപിച്ചത്.  2016 ജൂലൈ 5 ന് ജൂനോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി.
▲ എഡ്മഡ്  ഹാലി
ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനും ഗണിതജ്ഞനുമായിരുന്ന എഡ്മണ്ട് ഹാലിയാണ് വാല്‍നക്ഷത്രങ്ങളെക്കുറിച്ച് ശാസ്ത്രീയമായി മനസിലാക്കാന്‍ ആദ്യം ശ്രമിച്ച ശാസ്ത്ര ജ്ഞന്‍. 24 ധൂമകേതുക്കളുടെ സഞ്ചാരപാത അദ്ദേഹം കണക്കുകൂട്ടി. തന്റെ വാല്‍നക്ഷത്രം 7576 വര്‍ഷത്തിലൊരിക്കല്‍ സൂര്യന്റെ സമീപത്തെത്തുമെന്നും 1758 ല്‍ വീണ്ടും എത്തുമെന്നും അദ്ദേഹം പ്രവചിച്ചു. അത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. അതിനാല്‍ ഈ വാല്‍ നക്ഷത്ര ത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി. 1986ല്‍ പ്രത്യക്ഷപ്പെട്ട ഹാലിയുടെ ധൂമകേതു ഇനി 2062 ലാവും പ്രത്യക്ഷപ്പെടുക.
▲ പുറത്താക്കപ്പെട്ട പ്ലൂട്ടോ
ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐ.എ.യു) 2006 ആഗസ്റ്റ് 24 ന് പ്ലൂട്ടോയുടെ ഗ്രഹപദവി നീക്കി, അതിനെ കുള്ളന്‍ ഗ്രഹമായി പ്രഖ്യാപിച്ചു.
പ്ലൂട്ടോ ഗ്രഹപദവിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യം.
◼️ പ്ലൂട്ടോയ്ക്ക് ഗുരുത്വാകര്‍ഷണം നന്നേ കുറവാണ്.
◼️ പിണ്ഡം ചന്ദ്രന്റെ ആറില്‍ ഒന്നുമാത്രം.
◼️ സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന തൊടൊപ്പം പ്ലൂട്ടോ അതിന്റെ ഉപഗ്രഹമായ ഷാരണിനെ പലതവണ വലംവയ്ക്കുന്നുണ്ട്. ഗ്രഹം ഉപഗ്രഹത്തിനെ വലംവയ്ക്കുന്നത് ഗ്രഹപദവിക്ക് ചേര്‍ന്നതല്ല.
◼️ പ്ലൂട്ടോ നെപ്റ്റിയൂണിന്റെ സഞ്ചാരപഥത്തെ മുറി ച്ചു കടക്കുന്നുണ്ട്. അതിനര്‍ത്ഥം പ്ലൂട്ടോ യ്ക്ക് തനതായ തടസമില്ലാത്ത സഞ്ചാരപഥമില്ല എന്നതാണ്.
▲ മഹാവിസ്‌ഫോടന സിദ്ധാന്തം
പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട് നിലവിലുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും പ്രചാരമുള്ള സിദ്ധാന്തമാണ് മഹാവിസ്‌ഫോടന സിദ്ധാന്തം (The Big Bang Theory).
മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ലമെയ്റ്റര്‍ (Monseigneur Georges Lemaître) എന്ന ബെല്‍ജിയന്‍ പാതിരിയാണ്, 1927ല്‍ പ്രപഞ്ചത്തിന്റെ വികാസം സംബന്ധിച്ച ആദ്യ സൂചനകള്‍ നല്‍കിയത്. അതുകൊണ്ടുതന്നെ മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.
എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 1929ലാണ്
എഡ്‌വിന്‍ ഹബ്ള്‍ (Edwin Hubble) എന്ന അമേരിക്കന്‍  ശാസ്ത്രജ്ഞന്‍ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നതിന് ഉപോല്‍ബലകമായ തെളിവുകള്‍ ആദ്യമായി മുന്നോട്ടു വച്ചത്. പ്രപഞ്ചത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വികിരണങ്ങളെ പഠനവിധേയമാക്കിയതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നതും ഗാലക്‌സികള്‍ അതിവേഗം അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നതാണ്. അതായത് പ്രപഞ്ചം വലുതാകുന്നു എന്നര്‍ത്ഥം. സങ്കല്പിക്കാനാവാത്ത ഊഷ്മാവ്, മര്‍ദ്ദം, സാന്ദ്രത എന്നിവയും സങ്കല്പിക്കാനാവാത്തത്ര ചെറിയ വ്യാപ്തമുണ്ടായിരുന്ന ആ ആദിമ ബിന്ദു ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് അതിഭീകരമായി പൊട്ടിത്തെറിച്ചു. അതാണ് മഹാവിസ്‌ഫോടനം.


Thursday, November 21, 2019

Social science-I (Class 10) രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും (The State And Political Science) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

നിക്കോളോ മാക്യവല്ലി
1469 മെയ് മൂന്നിന് ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ജനിച്ചു. ദി
പ്രിന്‍സ് ആണ് അദ്ദേഹത്തെ പ്ര സിദ്ധനാക്കിയ പ്രധാനകൃതി. ആധുനിക ലോകത്തെ മാറ്റി മറിച്ച മാക്യവല്ലിയന്‍ ചിന്തകള്‍ പ്രസിദ്ധമാണ്. 1527 ജൂണ്‍ 20ന് അന്തരിച്ച അദ്ദേഹം, ആധുനിക രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നു.
ലാറി ബേക്കര്‍
1917 ല്‍ ബ്രിട്ടണിലെ ബെര്‍മിങ്ഹാമില്‍ ജനി ച്ചു. 1945 ല്‍ ലെപ്രസി മിഷന്റെ ഭാഗമായി ഇന്ത്യയിലെത്തി. ഗാന്ധിയന്‍ ആശയങ്ങള്‍ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. കേരളത്തില്‍ ചെലവു കുറഞ്ഞ പാര്‍പ്പിട
നിര്‍മാണരീതി അവതരിപ്പിച്ചു. വാസ്തുവിദ്യാമേഖലയിലെ ഗാന്ധിജി എന്നറിയപ്പെടുന്നു. 1989 ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ലാറി ബേക്കര്‍ 2007 ല്‍ അന്തരിച്ചു. ആര്‍ജിതപൗരത്വ ത്തിലൂടെ ബേക്കര്‍ ഇന്ത്യന്‍ പൗരനായി.
ജനസംഖ്യാശാസ്ത്രം
ജനസംഖ്യയുടെ വളര്‍ച്ചയും വികാസവും സ്ഥിതി വിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് ജനസംഖ്യാശാസ്ത്രം. ജനങ്ങള്‍ എന്നര്‍ത്ഥം വരുന്ന 'ഡമോസ്' വിവരണം എന്നര്‍ത്ഥം വരുന്ന 'ഗ്രാഫി' എന്ന ഗ്രീക്കുപദങ്ങളില്‍ നിന്നാണ് 'ഡമോഗ്രഫി' എന്ന പദം രൂപം കൊണ്ടത്.
ടെറിടോറിയല്‍ വാട്ടേഴ്‌സ്
സമുദ്രസാമിപ്യമുള്ള രാജ്യങ്ങളുടെ തീരപ്രദേശത്തുനിന്നു 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) കടലും ഭൂപ്രദേശത്തിന്റെ ഭാഗമായി കണക്കാക്കും.ഈ മേഖല ടെറിടോറിയല്‍ വാട്ടേഴ്‌സ് എന്നറിയപ്പെടുന്നു.അനുമതിയില്ലാതെ ഈ മേഖലയില്‍ പ്രവേശിക്കുന്ന കപ്പലുകളും ബോട്ടുകളും തീരദേശസേന പിടിച്ചെടുക്കാറു ണ്ട്്.
രാഷ്ട്രീയ അവകാശങ്ങള്‍
വോട്ടുചെയ്യാനുള്ള അവകാശം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം, സംഘടനകള്‍ രൂ
പീകരിക്കാനുള്ള അവകാശം, ഗവണ്‍മെന്റിനെ വിമര്‍ശിക്കാനുള്ള അവകാശം, ഔദ്യേഗിക സ്ഥാനങ്ങള്‍ വഹിക്കാനുള്ള അവകാശം തുടങ്ങിയവയാണ് രാഷ്ട്രീയാവകാശങ്ങള്‍.

Thursday, October 24, 2019

Social science-II (Class 10) പൊതുചെലവും പൊതുവരുമാനവും (Public Expenditure and Public Revenue) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

▲  ചരക്കുസേവന നികുതി (Good Service Tax- GST)
ചരക്കു സേവന നികുതി ഇന്ത്യയില്‍ നിലവില്‍ വന്നത്. - 2017 ജൂലൈ 1
GST പാസാക്കിയ ആദ്യ സംസ്ഥാനം - അസം.
GST യുമായി ബന്ധപ്പെട്ട ഭരണഘടന അനുച്ഛേദം - 246 A
GST ക്കായി പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ - 122
ലോകത്തില്‍ ആദ്യമായി GST നടപ്പാക്കിയ രാജ്യം - ഫ്രാന്‍സ്
GST പ്രകാരമുളള ഏറ്റവും കൂടിയ നികുതി നിരക്ക് - 28%.
▲  ബജറ്റ്
ബജറ്റുമായി ബന്ധപ്പെട്ട ചില പ്രധാന ആശയങ്ങള്‍
റവന്യൂ ബജറ്റ്: റവന്യൂ വരവുകളും റവന്യൂ ചെലവുകളും ചേര്‍ന്നതാണ് റവന്യൂ ബജറ്റ്.
മൂലധന ബജറ്റ് : സര്‍ക്കാരിന്റെ ആസ്തിയുടെയും ബാധ്യതയുടെയും അക്കൗണ്ടായ മൂലധനവരവു കളും മൂലധന ചെലവുകളും ചേര്‍ന്നതാണ് മൂലധന ബജറ്റ്.
ബജറ്റ് കമ്മി : മൊത്തം ചെലവില്‍ നിന്ന് വര്‍ത്തമാന കാല വരവുകളും അറ്റ ആഭ്യന്തരബാഹ്യ മൂലധന വരവുകളും ചേര്‍ന്ന് കുറച്ചു കിട്ടുന്നതാണ് ബജറ്റ് കമ്മി.
റവന്യൂ കമ്മി : സര്‍ക്കാരിന്റെ റവന്യൂ ചിലവില്‍ നിന്ന് റവന്യൂ വരവ് കുറയ്ക്കുമ്പോള്‍ കിട്ടുന്നതാണ് റവന്യൂ കമ്മി.
ധനകമ്മി : സര്‍ക്കാരിന്റെ മൊത്തം ചെലവും വായ്പയൊഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള വ്യത്യാസമാണ് ധനകമ്മി.
പ്രാഥമിക കമ്മി : ധനകമ്മിയില്‍ നിന്ന് പലിശ ഇനത്തിലുള്ള അടവുകള്‍ കുറച്ചാല്‍ കിട്ടുന്ന സംഖ്യയാണ് പ്രാഥമിക കമ്മി.


Wednesday, October 23, 2019

Social science-I (Class 10) ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ (Landscape analysis through Maps) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

കോണ്ടൂര്‍ ഇടവേള 
1: 50000 തോതിലുള്ള ധരാതലീയ ഭൂപടങ്ങളില്‍ സാധാരണയായി കോണ്ടൂര്‍ ഇടവേള 20 മീറ്ററാണ്. കോണ്ടൂര്‍ രേഖകളുടെ മൂല്യം വിശകലനം ചെയ്ത് ഭൂപടങ്ങളില്‍ ചിത്രീകരിച്ചിട്ടുള്ള ഭൂപ്രദേശങ്ങളുടെ ഉയരം കണ്ടെത്താന്‍ കഴിയും. ഉയര്‍ന്ന ഭൂപ്രദേശങ്ങളുടെ സ്ഥലാകൃതി മനസിലാക്കുന്നതിന് സാധാരണ 100 മീറ്റര്‍ ഇടവേളകളുള്ള കോണ്ടൂര്‍ രേഖകളാണ് ഉപയോഗിക്കുന്നത്.


Social science-I (Class 10) ഋതുഭേദങ്ങളും സമയവും (Seasons and Time) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

പാതിരാസൂര്യന്റെ നാട് 
അര്‍ധരാത്രിയിലും സൂര്യന്‍! ഒരു ദിവസമല്ല. ആറുമാസക്കാലത്തോളം ആര്‍ട്ടിക്ക് വൃത്തത്തിലും അന്റാര്‍ട്ടിക്ക് വൃത്തത്തിലും ഇതാണു സ്ഥിതി. പകലെന്നു പറയുമ്പോള്‍ സൂര്യന്‍ തലയ്ക്കു മുകളിലാണെന്നു കരുതരുത്. സൂര്യനെ ചക്രവാളത്തിലൂടെ മാത്രമേ കാണാന്‍ കഴിയൂ. പിന്നെ ആറുമാസക്കാലം രാത്രിയാണ്. ഇക്കാലത്ത് പകല്‍വെളിച്ചം ഏറിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം. നിലത്തെമ്പാടും മഞ്ഞുമൂടിയ അവസ്ഥയാണ്. ഇവിടുത്തെ ജനജീവിതവും പരിമിതമായ കൃഷിയുമെല്ലാം ഈ കാലാവസ്ഥാ പ്രത്യേകതയ്ക്കനുസരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു. 

ഇന്ത്യയിലെ പരമ്പരാഗത ഋതുക്കള്‍
പൊതുവെ ഋതുക്കളെ നാലായി തിരിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍, അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങള്‍ അടിസ്ഥാനമാക്കി, ആറ് വ്യത്യസ്ത ഋതുക്കള്‍ ഉള്ളതായി കണക്കാക്കുന്നു.
വസന്തകാലം - മാര്‍ച്ച്, ഏപ്രില്‍
ഗ്രീഷ്മകാലം  - മെയ്, ജൂണ്‍
വര്‍ഷകാലം  - ജൂലൈ, ആഗസ്റ്റ് 
ശരത്കാലം  - സെപ്തംബര്‍, ഒക്‌ടോബര്‍                  
ഹേമന്തകാലം - നവംബര്‍, ഡിസംബര്‍
ശിശിരകാലം  - ജനുവരി, ഫെബ്രുവരി

Social science-I (Class 10) സമരവും സ്വാതന്ത്ര്യവും (Struggle and Freedom) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

▲  'ഗാന്ധി' ഒരുക്കിയ ഇംഗ്ലീഷുകാര്‍! 
ഇംഗ്ലീഷുകാരനായ സര്‍. റിച്ചാര്‍ഡ് സാമുവല്‍ അറ്റന്‍ബറോ നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഒരു ചലച്ചിത്ര പ്രതിഭയായിരുന്നു. 1983 ല്‍ അദ്ദേഹം സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ചിത്രം വിഖ്യാതമായ ഓസ്‌കര്‍ പുരസ്‌കാരം നേടി.
ഈ ചിത്രത്തില്‍ ഗാന്ധിയായി അഭിനയിച്ചത് ഇംഗ്ലീഷുകാരനായ ബെന്‍ കിംഗ്‌സ്‌ലിയായിരുന്നു. ഗാന്ധിയായി വെള്ളിത്തിരയില്‍ പകര്‍ന്നാടിയ അദ്ദേഹത്തിന് ആ വര്‍ഷം മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചു. 2002-ല്‍ സിനിമാരംഗത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് ബ്രിട്ടന്‍ അദ്ദേഹത്തിന് സര്‍ ബഹുമതി സമ്മാനിച്ചു.  ഇന്ത്യന്‍ വംശജനായിരുന്ന ബ്രിട്ടീഷ് ഡോക്ടറുടെ പുത്രനായി പിറന്ന ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് കൃഷ്ണ ഭഞ്ജി (Krishna Bhanji) എന്നായിരുന്നു.
▲  ലഫ്. ഗവര്‍ണര്‍ ഡയറും കേണല്‍ ഡയറും
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട രണ്ട് പേരുകളാണ് ലഫ്. ഗവര്‍ണര്‍ ഡയറും കേണല്‍ ഡയറും. ആദ്യത്തെയാള്‍ കൂട്ടക്കൊല നടന്ന സമയത്ത് പഞ്ചാബിന്റെ ചുമതലയുള്ള ലഫ്. ഗവര്‍ണറായിരുന്നു. സര്‍ മൈക്കല്‍ ഫ്രാന്‍സിസ് ഒ'ഡയര്‍ (Sir Michael Francis O'Dwyer) എന്ന ഇദ്ദേഹമാണ് കൂട്ടക്കൊലയ്ക്ക് ഓര്‍ഡറിട്ടത്. നിരായുധരായ ഇന്ത്യക്കാരുടെ നെഞ്ചിലേക്ക് നിറയൊഴിക്കാന്‍ നേതൃത്വം കൊടുത്തത് കേണല്‍ റെജിനാള്‍ഡ് എഡ്വേര്‍ഡ് ഹാരി ഡയറുമാണ്.(Colonel Reginald Edward Harry Dyer).
▲  ഭഗത് സിംഗ് (1907-1931)
1907 സെപ്തംബര്‍ 27-ന് ലയല്‍പൂര്‍ ജില്ലയിലെ ബങ്കയില്‍ (ഇപ്പോള്‍ പാക്കിസ്ഥാനില്‍) ജനിച്ചു. കുട്ടിക്കാലം മുതല്‍ തന്നെ കുടുംബത്തിലെ മുതിര്‍ന്നവരുടെ ദേശഭക്തി കണ്ട് വളര്‍ന്നു. ഇന്ത്യന്‍ ദേശീയ വിപ്ലവ പ്രസ്ഥാനത്തിലെ ഏറ്റവും സ്വാധീനമുള്ള വിപ്ലവകാരിയായി കണക്കാക്കപ്പെടുന്നു.
▲  ധീരരക്തസാക്ഷി ഉധം സിംഗ് 
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ സൂത്രധാരന്‍ എന്ന് കരുതപ്പെ ടുന്ന സര്‍ മൈക്കല്‍ ഫ്രാന്‍സിസ് ഒ'ഡയറിനെ ഇംഗ്ലണ്ടിലെത്തി വധിച്ച ധീരദേശാഭിമാനിയാണ് ഉധം സിംഗ് (Udham Singh). ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലത്ത് അന്ന് കുട്ടിയായിരുന്ന സിംഗ് ഉണ്ടായിരുന്നു. വെടിവെയ്പില്‍ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
1940 മാര്‍ച്ച് 13നാണ് ഉധം സിംഗ് ഡയറിനെ വെടിവച്ച് കൊന്നത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലുള്ള കാക്സ്റ്റണ്‍ ഹാളില്‍ ഒരു മീറ്റിംഗില്‍ പ്രസംഗിക്കാനെത്തിയ ഡയറിനെ അവിടെ വച്ച് ഉധം സിംഗ് വധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ സിംഗിനെ വിചാരണയ്ക്കുശേഷം ജൂലൈ 31ന് തൂക്കിലേറ്റി. 1995-ല്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഒരു ജില്ല ഈ ധീരരക്തസാക്ഷിയുടെ പേരില്‍ (ഉധം സിംഗ് നഗര്‍) നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.
▲  വട്ടമേശ സമ്മേളനങ്ങള്‍ 
ഇന്ത്യയില്‍ നടപ്പില്‍ വരുത്തേണ്ട ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് ലണ്ടനിലെ ജയിംസ് പാലസില്‍ 1930, 1931, 1932 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് വട്ടമേശ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തു. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഗാന്ധിജി പങ്കെടുത്തു.
▲  ഖിലാഫത്ത് പ്രസ്ഥാനം 
ഒന്നാം ലോകയുദ്ധത്തിനുശേഷം തുര്‍ക്കിയിലെ ഭരണാധികാരിയും ലോകമുസ്ലീങ്ങളുടെ ആത്മീയ നേതാവുമായിരുന്ന ഖലീഫയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്നതാണ് ഖിലാഫത്ത് പ്രസ്ഥാനം.
▲  അതിര്‍ത്തി ഗാന്ധി 
ദ്വിരാഷ്ട്രവാദത്തെയും ഇന്ത്യയുടെ വിഭജനത്തെയും ശക്തമായി എതിര്‍ത്തിരുന്ന നേതാവാണ് ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹത്തെ ഇന്ത്യയുടെ വിഭജനം ദുഃഖിപ്പിച്ചു. ഹിന്ദു- മുസ്ലീം ഐക്യത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌ന' നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.


Tuesday, October 22, 2019

Social science (Class 6) ഭൂമി: കഥയും കാര്യവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

♦️ഹോ! ഭൂമിയ്‌ക്കെന്തൊരു വേഗം!
ഭൂമി സൂര്യനെ ചുറ്റുന്ന വേഗം എത്രയെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു വിമാനത്തിന്റെ വേഗത മണിക്കൂറില്‍ 560 കി. മീറ്റര്‍ ആണെന്നു കരുതുക. എന്നാല്‍ 96000 കി. മീറ്റര്‍ വേഗതയിലാണ് ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നത്. അതായത് വിമാനത്തേക്കാള്‍ 171 ഇരട്ടി വേഗത്തില്‍.
ഭൂമിയുടെ പരിക്രമണകാലം
സൂര്യനുചുറ്റുമുള്ള ഭൂമിയുടെ ഒരു പരിക്രമണ കാലമാണ് ചിത്രീകരിച്ചിട്ടുള്ളത്. ഭൂമിയുടെ അച്ചുതണ്ടില്‍ 23½° ചരിവുള്ളതി
നാല്‍ പരിക്രമണവേളയില്‍ ഭൂമിയില്‍ ഓരോ പ്രദേശത്തും ഊര്‍ജലഭ്യതയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നു. അതുമൂലമാണ് ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നത്. ഒരു പരിക്രമണവേളയില്‍ ഭൂമി എത്തിച്ചേരുന്ന നാല് സ്ഥാനങ്ങളാണ് ചിത്രത്തില്‍ കാണിച്ചിട്ടുള്ളത്.
സ്ഥാനം A  മാര്‍ച്ച് 21 ന് സ്ഥാനം A യില്‍ ഭൂമി എത്തുമ്പോള്‍ സൂര്യരശ്മികള്‍ ഭൂമധ്യരേഖയില്‍ ലംബമായി പതിക്കുന്നു. ഈ ദിവസം ഭൂമിയില്‍ എല്ലായിടത്തും പകലും രാത്രിയും തുല്യമായി അനുഭവപ്പെടുന്നു. ഈ ദിവസം സമരാത്രദിനമെന്നറിയപ്പെടുന്നു.
സ്ഥാനം B  ജൂണ്‍ 21 ന് സ്ഥാനം B യില്‍ ഭൂമി എത്തുന്നു. ഈ സമയത്ത് സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നത് ഉത്തരായനരേഖയിലായിരിക്കും. ദൈര്‍ഘ്യമേറിയ പകല്‍ ഉത്തരാര്‍ധഗോളത്തിലും ദൈര്‍ഘ്യം കുറഞ്ഞ പകല്‍ ദക്ഷിണാര്‍ധഗോളത്തിലും അനുഭവപ്പെടുന്നു. ഈ ദിവസം വസന്തവിഷുവം എന്നറിയപ്പെടുന്നു.
സ്ഥാനം C  സെപ്തംബര്‍ 23 ന് സൂര്യരശ്മികള്‍ വീണ്ടും മധ്യരേഖയില്‍ ലംബമായി പതിക്കുന്നു. ഈ ദിവസം സമരാത്രദിനമായിരിക്കും.
സ്ഥാനം D   ഡിസംബര്‍ 22 ന് സൂര്യരശ്മികള്‍ ദക്ഷിണായനരേഖയില്‍ ലംബമായി പതിക്കുന്നു. അപ്പോള്‍ പകലിന്റെ ദൈര്‍ഘ്യം കൂടുതല്‍ ദക്ഷിണാര്‍ധഗോളത്തിലും രാത്രിയുടെ ദൈര്‍ഘ്യം കൂടുതല്‍ ഉത്തരാര്‍ധഗോളത്തിലുമായിരിക്കും. ഡിസംബര്‍ 22 ശരത് വിഷുവം എന്നറിയപ്പെടുന്നു.
അധിവര്‍ഷം (Leap Year)
ഒരു പരിക്രമണം പൂര്‍ത്തിയാകാന്‍ ഭൂമിയ്ക്ക് 3651/4 ദിവസങ്ങള്‍ വേണ്ടിവരും. എന്നാല്‍ ഒരു വര്‍ഷത്തിന് 365 ദിവസങ്ങളാണ് ഉള്ളത്. ബാക്കിയുള്ള കാല്‍ ദിവസം നാല് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു പൂര്‍ണദിവസമായി പരിഗണിക്കുന്നു. അങ്ങനെ ഓരോ നാലാ മത്തെ വര്‍ഷത്തിലും 366 ദിവസങ്ങള്‍ ഉണ്ടാകും. ഇതാണ് അധിവര്‍ഷം.
അന്താരാഷ്ട്ര ദിനാങ്കരേഖ (International Data Line)
ഗ്രീനിച്ച് രേഖയില്‍ നിന്ന് 180⁰ കോണീയ അകലത്തില്‍ വരയ്ക്കുന്ന രേഖാംശ രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഭൂഗോളം ചുറ്റി യാത്ര ചെയ്യുമ്പോള്‍ ഭൂമിയുടെ ഭ്രമണം മൂലം കാലഗണനയില്‍ ഒരു കലണ്ടര്‍ ദിനത്തിന്റെ കുറവോ കൂടുതലോ ഉണ്ടാകുന്നു. ഈ രേഖയ്ക്ക് കിഴക്ക് ഭാഗത്തുള്ള തീയതി പടിഞ്ഞാറുള്ളതിനേക്കാള്‍ ഒരു ദിവസം കുറവുമായിരിക്കും.
ഗ്രീനിച്ച് രേഖ (Greenwich Line)
ആഗോള സമയനിര്‍ണയത്തിന്റെ ആധാരം 0⁰ രേഖാംശരേഖയാണ്.ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലെ വാനനിരീ ക്ഷണശാല സ്ഥിതിചെയ്യുന്ന സ്ഥലത്തു കൂടി കടന്നുപോകുന്നതു കൊണ്ടാണ് 0⁰  രേഖാംശരേഖയെ ഗ്രീനിച്ച് രേഖ എന്നു വിളിക്കുന്നത്.

Social science (Class 7) സാമ്പത്തിക സ്രോതസ്സുകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

സുകന്യ സമൃദ്ധി 
2015 ജനുവരി 22ന് ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി. 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ബാങ്കിലോ പോസ്റ്റോഫീസിലോ അക്കൗണ്ട് ആരംഭിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 14 വര്‍ഷത്തേയ്ക്കാണ് ഈ നിക്ഷേപങ്ങളു ടെ കാലയളവ്. 9.2% പലിശയാണ് ഗവണ്‍മെന്റ് ഈ നിക്ഷേപങ്ങള്‍ക്ക് അനുവദിക്കുന്നത്.
സമ്പൂര്‍ണ പദ്ധതി
കുട്ടികളെ സംബന്ധിച്ച പ്രധാന വിവരങ്ങളെല്ലാം  കമ്പ്യൂട്ടര്‍ സഹായത്തോടെ സ്‌കൂളുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കാനുള്ള പദ്ധതിയാണ് സമ്പൂര്‍ണ.  അതനുസരിച്ച് കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍  ഇന്റര്‍നെറ്റില്‍ ലഭിക്കും. ഏതവ സരത്തിലും  അധികാരമുള്ളവര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനും അതിന്റെ പകര്‍പ്പുകള്‍ എടുക്കാ
നും സാധിക്കും. വിദ്യാഭ്യാസ അധികൃതര്‍ക്ക് സ്‌കൂളില്‍  പോകാതെതന്നെ കുട്ടികളുടെ യഥാര്‍ത്ഥ വിവരങ്ങള്‍  അവരുടെ ഓഫീസിലിരു ന്ന് പരിശോധിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതുകൊണ്ടുള്ള മറ്റൊരു നേട്ടം. കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സ്, മുമ്പു പഠിച്ചിരുന്ന വിദ്യാലയം, മാതൃഭാഷ, ജനനത്തീയതി, രക്ഷിതാക്കളെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍. ഇതൊക്കെ വിദ്യാലയത്തില്‍ വച്ച്  ഒരു ഫോറത്തില്‍ കൃത്യ മായി രേഖപ്പെടുത്തുന്നത് ഈ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനമാണ്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ
പെണ്‍കുട്ടികളുടെ ജനനവും, ആരോഗ്യവും പഠനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ജനുവരി 22ന് ഹരിയാനയിലെ പാനി പ്പത്തില്‍ വെച്ച് ആരംഭിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ഇന്ത്യയിലെ സ്ത്രീ
പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ 100 ജില്ല കളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ മാധുരി ദീക്ഷിതാണ്.
ദാരിദ്ര്യരേഖ
സാമൂഹിക- സാമ്പത്തിക അവസ്ഥകള്‍ പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായാണ് സര്‍ക്കാര്‍ ദാരിദ്ര്യരേഖ എന്ന മാനദണ്ഡം നിശ്ച യിച്ചിരിക്കുന്നത്. ബി.പി.എല്‍., എ. പി. എല്‍. എന്നിങ്ങനെ തിരിച്ചിട്ടുള്ള ഈ സംവിധാനം രൂപം കൊടുത്തത് പല മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താന്‍ ഗ്രാമ-നഗര പ്രദേശങ്ങളിലും വ്യ ത്യസ്ത സംസ്ഥാനങ്ങളിലും വിവിധങ്ങളായ മാനദണ്ഡങ്ങളാണ് നിലനില്‍ക്കുന്നത്. ഭൂമി യില്ലാത്തവര്‍, സ്ഥിരവരുമാനമുള്ള അംഗങ്ങളി ല്ലാത്ത കുടുംബങ്ങള്‍, വിധവകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഈ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്.