Showing posts with label More details. Show all posts
Showing posts with label More details. Show all posts

Wednesday, May 4, 2022

▶ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ (Revolutions That Influenced The World) കൂടുതല്‍ വിവരങ്ങള്‍

ബൂര്‍ഷ്വാസി (Bourgeoisie)

 ഫ്രഞ്ചുഭാഷയിലെ ബൂര്‍ഷ്വാ എന്ന പദത്തില്‍ നിന്നാണ് ബൂര്‍ഷ്വാസി എന്ന പദം രൂപം കൊണ്ടത്. ബൂര്‍ഷ്വാ എന്ന വാക്കിനര്‍ത്ഥം 'നഗരവാസി'എന്നാണ്. ഭൂവുടമകളും അടിയാന്മാരും എന്ന രീതിയില്‍ സമൂഹം രണ്ടായിത്തിരിഞ്ഞിരുന്ന ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഇരുവര്‍ക്കുമിടയില്‍ കച്ചവടക്കാരുടെ ഒരു പുതിയ വര്‍ഗ്ഗം ഉയര്‍ന്നുവന്നു. ഈ മധ്യവര്‍ഗ്ഗത്തെയാണ് ബൂര്‍ഷ്വാ എന്നു വിളിക്കുന്നത്. ഇവരുടെ പിന്മുറക്കാര്‍ വ്യാപാരത്തിലൂടെയും കടല്‍ക്കൊള്ളയിലൂടെയും നേടിയ സമ്പത്തുപയോഗിച്ച് വ്യവസായശാലകള്‍ ആരംഭിച്ചു. ഇവരായിരുന്നു മുതലാളിത്ത വ്യവസ്ഥയുടെ സ്ഥാപകര്‍.

ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങള്‍ (Ten Days That Shook the world)

അമേരിക്കന്‍ പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായ ജോണ്‍ റീഡ് (John Reed) 1919 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. 1917-ലെ റഷ്യന്‍ വിപ്ലവം നേരിട്ടു ക~ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത്. ലെനിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍ റീഡ് 1920-ല്‍, 32-ാം വയസ്സില്‍ റഷ്യയില്‍ വച്ച് മരണപ്പെട്ടു. പ്രമുഖ റഷ്യന്‍ നേതാക്കളെ അടക്കം ചെയ്യുന്ന മോസ്‌കോയിലെ ക്രെംലിന്‍ വാള്‍ നെക്രോപൊളി സിലാണ്അ (Kremlin wall Necropolis)ദ്ദേഹത്തെ സംസ്‌കരിച്ചത്. 1928-ല്‍ സെര്‍ഗി ഐസന്‍സ്റ്റീന്‍  (Sergei Eisenstein) പുസ്തകത്തെ ആധാരമാക്കി അതേ പേരില്‍ ചലച്ചിത്രം സംവിധാനം ചെയ്തു. -വി. രാധാകൃഷ്ണന്‍



Tuesday, May 3, 2022

Social science (Class 8) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

അധ്യായം 1
ആദ്യകാല മനുഷ്യജീവിതം
(Early Human Life)

ശിലായുഗ മനുഷ്യന്റെ വീട്!

വടക്കന്‍ സ്‌കോട്‌ലന്‍ഡിലെ ഓര്‍ക്ക്‌നി ദ്വീപസമൂഹങ്ങളിലൊന്നിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള സ്‌കെയ്ല്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് സ്‌കാര്യ ബ്രേ (Skara Brae) എന്നൊരു സ്ഥലമുണ്ട്. നവീനശിലായുഗത്തിന്റെ തിരുശേഷിപ്പ് സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. 3180 ബി.സി. മുതല്‍ 2500 ബി.സി. വരെ ശിലായുഗ മനുഷ്യന്‍ കല്ലുകള്‍കൊണ്ട് വീട് കെട്ടി പാര്‍ത്തിരുന്ന സ്ഥലം എന്നതാണതിന്റെ പ്രാധാന്യം. ഇന്നും കൃത്യമായി പരിപാ ലിച്ചുപോരുന്ന ഈ പുരാതന ആവാസസ്ഥലം യുനെസ്‌കോ ലോകപൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. 'സ്‌കോട്ടിഷ് പോംപെ' (The Scottish Pompeii)എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

ഏറ്റവും പഴക്കമുള്ള കല്ലുപകരണങ്ങള്‍

ആദിമ മനുഷ്യന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍ ആഫ്രിക്കയിലെ കെനിയയില്‍ കണ്ടെത്തിയിരിക്കുന്നു. 33ലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചിരുന്നവര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ പുരാവസ്തു ശാസ്ത്രജ്ഞ സോണിയ ഹാര്‍മണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേക്ഷ ണത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. കെനിയയിലെ ലോംക്വിയിലാണ് പര്യവേക്ഷണം നടന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളവയില്‍ ഏറ്റവും പഴക്കമുള്ള കല്ലുപകരണങ്ങളാണ് ഇവ എന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. എത്യോപ്യ യിലെ ഗയാനയില്‍ കണ്ടെത്തിയ 26 ലക്ഷം വര്‍ഷം പഴക്കമുള്ള കല്ലുപകരണങ്ങളാണ് ഇതിനു മുന്‍പ് ഏറ്റവും പഴക്കമുള്ളതായി പരിഗണിക്കപ്പെട്ടിരുന്നത്.

ഗോര്‍ഡന്‍ ചൈല്‍ഡ്

പുരാവസ്തു ശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ ആസ്‌ട്രേലിയന്‍ ഭാഷാശാസ്ത്രജ്ഞനായിരുന്നു ഗോര്‍ഡന്‍ ചൈല്‍ഡ് എന്നറിയപ്പെട്ട വിരെ ഗോര്‍ഡന്‍ ചൈല്‍ഡ്. സ്‌കോട്ട്‌ലാന്റിലെ ദ്വീപസമൂഹമായ ഓര്‍ക്‌നിയിലെ സ്‌കാരാ ബ്രേ എന്ന ആധുനിക ശിലായുഗ പുരാവസ്തു കേന്ദ്രത്തില്‍ നടത്തിയ ഖനനത്തിലൂടെയും ചരിത്രാതീത കാലഘട്ടത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട്
പുലര്‍ത്തിയ ആളെന്നനിലയിലുമാണ് ഗോര്‍ഡന്‍ ചൈല്‍ഡ് പ്രസിദ്ധനായത്. ആധുനിക ശിലായുഗ വിപ്ലവം, നഗരവിപ്ലവം എന്നീ വാക്കുകള്‍ ആദ്യമായി ഉപയോഗിച്ചത് ഗോര്‍ഡന്‍ ചൈല്‍ഡാണ്.
1892 -ല്‍ സിഡ്‌നിയിലാണ് അദ്ദേഹം ജനിച്ചത്. ഹൗ ലേബര്‍ ഗവേണ്‍സ്, വാട്ട് ഹാപ്പന്‍ണ്ട് ഇന്‍ ഹിസ്റ്ററി, മാന്‍ മേക്ക് ഹിം സെല്‍ഫ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. 1957 - ല്‍ ആസ്‌ട്രേലിയയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.

ചാതല്‍ഹൊയുക്ക്

ഏകദേശം ബി.സി.ഇ. ഏഴായിരത്തിലാണ് ചാതല്‍ ഹൊയുക്കിലെ നവീനശിലായുഗകേന്ദ്രം ആവിര്‍ഭവിച്ചത്. 1950 കളില്‍ ജെയിംസ്  മെല്ലാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള ഈ കേന്ദ്രത്തില്‍ നിന്ന് താമ്രശിലായുഗ ജീവിതത്തെ സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്.




Saturday, May 4, 2019

Social science-I (Class 10) - അധികവിവരങ്ങള്‍ (More details)


അധ്യായം1 
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
(Revolutions That Influenced The World)
◼️ ബൂര്‍ഷ്വാസി (Bourgeoisie)
ഫ്രഞ്ചുഭാഷയിലെ ബൂര്‍ഷ്വാ എന്ന പദത്തില്‍ നിന്നാണ് ബൂര്‍ഷ്വാസി എന്ന പദം രൂപം കൊണ്ടത്. ബൂര്‍ഷ്വാ എന്ന വാക്കിനര്‍ത്ഥം 'നഗരവാസി'എന്നാണ്. ഭൂവുടമകളും അടിയാന്മാരും എന്ന രീതിയില്‍ സമൂഹം രണ്ടായിത്തിരിഞ്ഞിരുന്ന ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഇരുവര്‍ക്കുമിടയില്‍ കച്ചവടക്കാരുടെ ഒരു പുതിയ വര്‍ഗ്ഗം ഉയര്‍ന്നുവന്നു. ഈ മധ്യവര്‍ഗ്ഗത്തെയാണ് ബൂര്‍ഷ്വാ എന്നു വിളിക്കുന്നത്. ഇവരുടെ പിന്മുറക്കാര്‍ വ്യാപാരത്തിലൂടെയും കടല്‍ക്കൊള്ളയിലൂടെയും നേടിയ സമ്പത്തുപയോഗിച്ച് വ്യവസായശാലകള്‍ ആരംഭിച്ചു. ഇവരായിരുന്നു മുതലാളിത്ത വ്യവസ്ഥയുടെ സ്ഥാപകര്‍.
◼️ ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങള്‍ (Ten Days That Shook the world)
അമേരിക്കന്‍ പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായ ജോണ്‍ റീഡ് (John Reed)  1919 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. 1917-ലെ റഷ്യന്‍ വിപ്ലവം നേരിട്ടു കണ്ട അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത്. ലെനിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍ റീഡ് 1920-ല്‍, 32-ാം വയസ്സില്‍ റഷ്യയില്‍ വച്ച് മരണപ്പെട്ടു. പ്രമുഖ റഷ്യന്‍ നേതാക്കളെ അടക്കം ചെയ്യുന്ന മോസ്‌കോയിലെ ക്രെംലിന്‍ വാള്‍ നെക്രോപൊളി സിലാണ് (Kremlin wall Necropolis) അദ്ദേഹത്തെ സംസ്‌കരിച്ചത്. 1928-ല്‍ സെര്‍ഗി ഐസന്‍സ്റ്റീന്‍ (Sergei Eisenstein) പുസ്തകത്തെ ആധാരമാക്കി അതേ പേരില്‍ ചലച്ചിത്രം സംവിധാനം ചെയ്തു. 
◼️ മാവോ സെതുംഗ് (Mao Zedong)
ചെയര്‍മാന്‍ മാവോ എന്നറിയപ്പെടുന്ന മാവോ സെ
തുംഗ് ആണ് 1949 ഒക്‌ടോബര്‍ 1-ന്  നിലവില്‍ വന്ന ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍. 1976-ല്‍ മരണം വരെ ചൈനയുടെ അനി
ഷേധ്യ നേതാവായി തുടര്‍ന്നു. മാവോയുടെ ചിന്തകളും ആശയങ്ങളും സൈനിക-രാഷ്ട്രീയ തന്ത്രങ്ങളും പൊതുവെ 'മാവോയിസം'എന്നറിയപ്പെടുന്നു. മഹത്തായ മുന്നേറ്റം (Great Leap Forward), സാം സ്‌കാരിക വിപ്ലവം (Cultural Revolution - 1966-69) തുടങ്ങിയവ അദ്ദേഹം നട പ്പി ലാക്കി. 'അധികാരം 
തോക്കിന്‍ കുഴലിലൂടെ', 'നൂറുപൂക്കള്‍ വിരിയട്ടെ', നൂറു ചിന്താധാരകള്‍ വളരട്ടെ' തുടങ്ങിയവ പ്രസിദ്ധങ്ങളായ മാവോസൂക്തങ്ങളാണ്.              
◼️ റൂസ്സോ (Rousseau)
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ഫ്രഞ്ചുകാരായ അഭയാര്‍ത്ഥി ദമ്പതികളുടെ പുത്രനായി ജനിച്ചു. പിന്നീട് ഫ്രാന്‍സ് കര്‍മ്മരംഗമാക്കിയ റൂസ്സോയുടെ ചിന്തകള്‍ യുറോപ്പിന്റെ ധൈഷണിക മേഖലയെ ഏറെ സ്വാധീനി ച്ചു. രാഷ്ട്രീയതത്വചിന്ത, വിദ്യാഭ്യാസം, സംഗീതം, സാഹിത്യം എന്നിവയില്‍ മഹത്തായ സംഭാവനകള്‍ നല്‍കി. സോഷ്യല്‍ കോണ്‍ട്രാക്ട് (The Social Contract), എമിലി (Emile), കുമ്പസാരങ്ങള്‍ (The confessions - ആത്മകഥ) തുടങ്ങിയവ പ്രധാന കൃതികളാണ്. 'മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു എന്നാല്‍ എവിടെയും അവന്‍ ചങ്ങലകളാല്‍ ബന്ധിതനാണ്'. (Man is born free and everywhere he is in chains) എന്ന റൂസ്സോയുടെ വാക്യം പ്രസിദ്ധമാണ്.     

അധ്യായം2
 ലോകം ഇരുപതാം നൂറ്റാണ്ടില്‍ 
(World In The Twentieth Century)