Tuesday, October 22, 2019

Social science (Class 6) ഭൂമി: കഥയും കാര്യവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

♦️ഹോ! ഭൂമിയ്‌ക്കെന്തൊരു വേഗം!
ഭൂമി സൂര്യനെ ചുറ്റുന്ന വേഗം എത്രയെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു വിമാനത്തിന്റെ വേഗത മണിക്കൂറില്‍ 560 കി. മീറ്റര്‍ ആണെന്നു കരുതുക. എന്നാല്‍ 96000 കി. മീറ്റര്‍ വേഗതയിലാണ് ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നത്. അതായത് വിമാനത്തേക്കാള്‍ 171 ഇരട്ടി വേഗത്തില്‍.
ഭൂമിയുടെ പരിക്രമണകാലം
സൂര്യനുചുറ്റുമുള്ള ഭൂമിയുടെ ഒരു പരിക്രമണ കാലമാണ് ചിത്രീകരിച്ചിട്ടുള്ളത്. ഭൂമിയുടെ അച്ചുതണ്ടില്‍ 23½° ചരിവുള്ളതി
നാല്‍ പരിക്രമണവേളയില്‍ ഭൂമിയില്‍ ഓരോ പ്രദേശത്തും ഊര്‍ജലഭ്യതയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നു. അതുമൂലമാണ് ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നത്. ഒരു പരിക്രമണവേളയില്‍ ഭൂമി എത്തിച്ചേരുന്ന നാല് സ്ഥാനങ്ങളാണ് ചിത്രത്തില്‍ കാണിച്ചിട്ടുള്ളത്.
സ്ഥാനം A  മാര്‍ച്ച് 21 ന് സ്ഥാനം A യില്‍ ഭൂമി എത്തുമ്പോള്‍ സൂര്യരശ്മികള്‍ ഭൂമധ്യരേഖയില്‍ ലംബമായി പതിക്കുന്നു. ഈ ദിവസം ഭൂമിയില്‍ എല്ലായിടത്തും പകലും രാത്രിയും തുല്യമായി അനുഭവപ്പെടുന്നു. ഈ ദിവസം സമരാത്രദിനമെന്നറിയപ്പെടുന്നു.
സ്ഥാനം B  ജൂണ്‍ 21 ന് സ്ഥാനം B യില്‍ ഭൂമി എത്തുന്നു. ഈ സമയത്ത് സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നത് ഉത്തരായനരേഖയിലായിരിക്കും. ദൈര്‍ഘ്യമേറിയ പകല്‍ ഉത്തരാര്‍ധഗോളത്തിലും ദൈര്‍ഘ്യം കുറഞ്ഞ പകല്‍ ദക്ഷിണാര്‍ധഗോളത്തിലും അനുഭവപ്പെടുന്നു. ഈ ദിവസം വസന്തവിഷുവം എന്നറിയപ്പെടുന്നു.
സ്ഥാനം C  സെപ്തംബര്‍ 23 ന് സൂര്യരശ്മികള്‍ വീണ്ടും മധ്യരേഖയില്‍ ലംബമായി പതിക്കുന്നു. ഈ ദിവസം സമരാത്രദിനമായിരിക്കും.
സ്ഥാനം D   ഡിസംബര്‍ 22 ന് സൂര്യരശ്മികള്‍ ദക്ഷിണായനരേഖയില്‍ ലംബമായി പതിക്കുന്നു. അപ്പോള്‍ പകലിന്റെ ദൈര്‍ഘ്യം കൂടുതല്‍ ദക്ഷിണാര്‍ധഗോളത്തിലും രാത്രിയുടെ ദൈര്‍ഘ്യം കൂടുതല്‍ ഉത്തരാര്‍ധഗോളത്തിലുമായിരിക്കും. ഡിസംബര്‍ 22 ശരത് വിഷുവം എന്നറിയപ്പെടുന്നു.
അധിവര്‍ഷം (Leap Year)
ഒരു പരിക്രമണം പൂര്‍ത്തിയാകാന്‍ ഭൂമിയ്ക്ക് 3651/4 ദിവസങ്ങള്‍ വേണ്ടിവരും. എന്നാല്‍ ഒരു വര്‍ഷത്തിന് 365 ദിവസങ്ങളാണ് ഉള്ളത്. ബാക്കിയുള്ള കാല്‍ ദിവസം നാല് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു പൂര്‍ണദിവസമായി പരിഗണിക്കുന്നു. അങ്ങനെ ഓരോ നാലാ മത്തെ വര്‍ഷത്തിലും 366 ദിവസങ്ങള്‍ ഉണ്ടാകും. ഇതാണ് അധിവര്‍ഷം.
അന്താരാഷ്ട്ര ദിനാങ്കരേഖ (International Data Line)
ഗ്രീനിച്ച് രേഖയില്‍ നിന്ന് 180⁰ കോണീയ അകലത്തില്‍ വരയ്ക്കുന്ന രേഖാംശ രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഭൂഗോളം ചുറ്റി യാത്ര ചെയ്യുമ്പോള്‍ ഭൂമിയുടെ ഭ്രമണം മൂലം കാലഗണനയില്‍ ഒരു കലണ്ടര്‍ ദിനത്തിന്റെ കുറവോ കൂടുതലോ ഉണ്ടാകുന്നു. ഈ രേഖയ്ക്ക് കിഴക്ക് ഭാഗത്തുള്ള തീയതി പടിഞ്ഞാറുള്ളതിനേക്കാള്‍ ഒരു ദിവസം കുറവുമായിരിക്കും.
ഗ്രീനിച്ച് രേഖ (Greenwich Line)
ആഗോള സമയനിര്‍ണയത്തിന്റെ ആധാരം 0⁰ രേഖാംശരേഖയാണ്.ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലെ വാനനിരീ ക്ഷണശാല സ്ഥിതിചെയ്യുന്ന സ്ഥലത്തു കൂടി കടന്നുപോകുന്നതു കൊണ്ടാണ് 0⁰  രേഖാംശരേഖയെ ഗ്രീനിച്ച് രേഖ എന്നു വിളിക്കുന്നത്.

No comments:

Post a Comment