Tuesday, October 22, 2019

Social science (Class 7) സാമ്പത്തിക സ്രോതസ്സുകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

സുകന്യ സമൃദ്ധി 
2015 ജനുവരി 22ന് ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി. 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ബാങ്കിലോ പോസ്റ്റോഫീസിലോ അക്കൗണ്ട് ആരംഭിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 14 വര്‍ഷത്തേയ്ക്കാണ് ഈ നിക്ഷേപങ്ങളു ടെ കാലയളവ്. 9.2% പലിശയാണ് ഗവണ്‍മെന്റ് ഈ നിക്ഷേപങ്ങള്‍ക്ക് അനുവദിക്കുന്നത്.
സമ്പൂര്‍ണ പദ്ധതി
കുട്ടികളെ സംബന്ധിച്ച പ്രധാന വിവരങ്ങളെല്ലാം  കമ്പ്യൂട്ടര്‍ സഹായത്തോടെ സ്‌കൂളുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കാനുള്ള പദ്ധതിയാണ് സമ്പൂര്‍ണ.  അതനുസരിച്ച് കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍  ഇന്റര്‍നെറ്റില്‍ ലഭിക്കും. ഏതവ സരത്തിലും  അധികാരമുള്ളവര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനും അതിന്റെ പകര്‍പ്പുകള്‍ എടുക്കാ
നും സാധിക്കും. വിദ്യാഭ്യാസ അധികൃതര്‍ക്ക് സ്‌കൂളില്‍  പോകാതെതന്നെ കുട്ടികളുടെ യഥാര്‍ത്ഥ വിവരങ്ങള്‍  അവരുടെ ഓഫീസിലിരു ന്ന് പരിശോധിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതുകൊണ്ടുള്ള മറ്റൊരു നേട്ടം. കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സ്, മുമ്പു പഠിച്ചിരുന്ന വിദ്യാലയം, മാതൃഭാഷ, ജനനത്തീയതി, രക്ഷിതാക്കളെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍. ഇതൊക്കെ വിദ്യാലയത്തില്‍ വച്ച്  ഒരു ഫോറത്തില്‍ കൃത്യ മായി രേഖപ്പെടുത്തുന്നത് ഈ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനമാണ്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ
പെണ്‍കുട്ടികളുടെ ജനനവും, ആരോഗ്യവും പഠനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ജനുവരി 22ന് ഹരിയാനയിലെ പാനി പ്പത്തില്‍ വെച്ച് ആരംഭിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ഇന്ത്യയിലെ സ്ത്രീ
പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ 100 ജില്ല കളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ മാധുരി ദീക്ഷിതാണ്.
ദാരിദ്ര്യരേഖ
സാമൂഹിക- സാമ്പത്തിക അവസ്ഥകള്‍ പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായാണ് സര്‍ക്കാര്‍ ദാരിദ്ര്യരേഖ എന്ന മാനദണ്ഡം നിശ്ച യിച്ചിരിക്കുന്നത്. ബി.പി.എല്‍., എ. പി. എല്‍. എന്നിങ്ങനെ തിരിച്ചിട്ടുള്ള ഈ സംവിധാനം രൂപം കൊടുത്തത് പല മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താന്‍ ഗ്രാമ-നഗര പ്രദേശങ്ങളിലും വ്യ ത്യസ്ത സംസ്ഥാനങ്ങളിലും വിവിധങ്ങളായ മാനദണ്ഡങ്ങളാണ് നിലനില്‍ക്കുന്നത്. ഭൂമി യില്ലാത്തവര്‍, സ്ഥിരവരുമാനമുള്ള അംഗങ്ങളി ല്ലാത്ത കുടുംബങ്ങള്‍, വിധവകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഈ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്.



No comments:

Post a Comment