Wednesday, October 23, 2019

Social science-I (Class 10) ഋതുഭേദങ്ങളും സമയവും (Seasons and Time) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

പാതിരാസൂര്യന്റെ നാട് 
അര്‍ധരാത്രിയിലും സൂര്യന്‍! ഒരു ദിവസമല്ല. ആറുമാസക്കാലത്തോളം ആര്‍ട്ടിക്ക് വൃത്തത്തിലും അന്റാര്‍ട്ടിക്ക് വൃത്തത്തിലും ഇതാണു സ്ഥിതി. പകലെന്നു പറയുമ്പോള്‍ സൂര്യന്‍ തലയ്ക്കു മുകളിലാണെന്നു കരുതരുത്. സൂര്യനെ ചക്രവാളത്തിലൂടെ മാത്രമേ കാണാന്‍ കഴിയൂ. പിന്നെ ആറുമാസക്കാലം രാത്രിയാണ്. ഇക്കാലത്ത് പകല്‍വെളിച്ചം ഏറിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം. നിലത്തെമ്പാടും മഞ്ഞുമൂടിയ അവസ്ഥയാണ്. ഇവിടുത്തെ ജനജീവിതവും പരിമിതമായ കൃഷിയുമെല്ലാം ഈ കാലാവസ്ഥാ പ്രത്യേകതയ്ക്കനുസരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു. 

ഇന്ത്യയിലെ പരമ്പരാഗത ഋതുക്കള്‍
പൊതുവെ ഋതുക്കളെ നാലായി തിരിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍, അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങള്‍ അടിസ്ഥാനമാക്കി, ആറ് വ്യത്യസ്ത ഋതുക്കള്‍ ഉള്ളതായി കണക്കാക്കുന്നു.
വസന്തകാലം - മാര്‍ച്ച്, ഏപ്രില്‍
ഗ്രീഷ്മകാലം  - മെയ്, ജൂണ്‍
വര്‍ഷകാലം  - ജൂലൈ, ആഗസ്റ്റ് 
ശരത്കാലം  - സെപ്തംബര്‍, ഒക്‌ടോബര്‍                  
ഹേമന്തകാലം - നവംബര്‍, ഡിസംബര്‍
ശിശിരകാലം  - ജനുവരി, ഫെബ്രുവരി

1 comment: